\B \Bചാലക്കുടി: ബസിൽ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേരള കാർഷിക സർവകലാശാല ഗവേഷണകേന്ദ്രം മേധാവി അറസ്റ്റിൽ. മറ്റത്തൂര്‍ എടത്തൂട്ട് വീട്ടില്‍ ഡോ. ഇ. ശ്രീനിവാസനാണ്(59) അറസ്റ്റിലായത്. കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടിയിലെ അഗ്രോണമിക് റിസർച് സെൻറർ മേധാവിയാണ്. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് ബസിൽ മാനഭംഗശ്രമം നടന്നത്. ചാലക്കുടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിെല വിദ്യാര്‍ഥിനിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചതത്രേ. ഇതിനെതിെര പ്രതിഷേധിച്ച വിദ്യാര്‍ഥിനി കരഞ്ഞതോടെ യാത്രക്കാര്‍ ഇടപെട്ട് ബസ് നിർത്തിച്ചു. തുടര്‍ന്ന് ബസ് കണ്ടക്ടർ പെൺകുട്ടിയെയും സഹപാഠിയെയും ഡോ. ശ്രീനിവാസനെയും ചാലക്കുടി പൊലീസിന് കൈമാറി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചാലക്കുടി സി.ഐ ഷാജു അറസ്റ്റ് രേഖപ്പെടുത്തി. ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ സമാനമായ ലൈംഗിക ആരോപണങ്ങള്‍ മുമ്പും ഉയർന്നിരുന്നു. സ്വന്തം കാർ വഴിയില്‍ നിര്‍ത്തി ഇത്തരം വൈകൃതങ്ങള്‍ക്കായി തിരക്കുള്ള ബസില്‍ കയറാറുള്ളതായി ആക്ഷേപമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.