തൃശൂർ: ബസ് യാത്രക്കിടെ പെൺകുട്ടിയെ അപമാനിച്ചുവെന്ന പരാതി നേരിടുന്ന കാർഷിക സർവകലാശാല ചാലക്കുടി അഗ്രോണമിക് റിസർച് സെൻറർ മേധാവി ഡോ. ഇ. ശ്രീനിവാസെൻറ അറസ്റ്റ് ഒഴിവാക്കാൻ ഉന്നതതല ഇടപെടൽ. രണ്ട് മന്ത്രിമാരും സർവകലാശാലയിലെ ചില ഉന്നതരും ഇതിനായി ചരടു വലിച്ചതായാണ് വിവരം. വിവരം പരമാവധി മൂടിവെക്കാനും ശ്രമം നടന്നു. കേസിെൻറ വിശദാംശങ്ങൾ പറയാൻ ചാലക്കുടി പൊലീസ് തുടക്കത്തിൽ തയാറാകാതിരുന്നത് സമ്മർദങ്ങളുടെ ഫലമായിരുന്നു. ശ്രീനിവാസൻ അടുത്തവർഷം വിരമിക്കുകയാണ്. അറസ്റ്റും റിമാൻഡും ഉണ്ടായാൽ പിരിച്ചുവിടലിനും സർവിസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അത്തരമൊരു അവസ്ഥ ഒഴിവാക്കാനാണ് ശ്രമം നടന്നത്. ചാലക്കുടിയിലും തൃശൂരിലും തിരുവനന്തപുരത്തുമായി ഇതിെൻറ കരുനീക്കം നടന്നു. എന്നാൽ, പെൺകുട്ടിയും സഹപാഠികളും പരാതിയിൽനിന്ന് പിന്മാറാൻ തയാറാവാതിരുന്നത് തിരിച്ചടിയായി. വിരമിക്കൽ ആനുകൂല്യങ്ങൾ കിട്ടാതെ വരുന്ന അവസ്ഥ ഒഴിവാക്കാൻ സർവകലാശാലയുമായി ബന്ധപ്പെട്ട ചിലരും നീക്കങ്ങൾ നടത്തി. സംഭവം നടന്നതിെൻറ തൊട്ടുതലേന്ന്; ഇൗമാസം 19ലെ തീയതിവെച്ച് ശ്രീനിവാസൻ സ്വയം വിരമിക്കലിന് അപേക്ഷിച്ചതായി രേഖയുണ്ടാക്കി അത് അംഗീകരിക്കാൻ ശ്രമം നടന്നുവേത്ര. സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റത്തിന് മുമ്പും പരാതി നേരിട്ടിട്ടുള്ളയാളാണ് ശ്രീനിവാസൻ. വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിൽ പ്രഫസറായിരിക്കെ 2010 ഫെബ്രുവരിയിൽ കമ്പ്യൂട്ടർ ലാബിൽ ക്ലാസ് ഫോർ ജീവനക്കാരിയെ അപമാനിച്ചത് പരാതിയാവുകയും സസ്പെൻഡ് ചെയ്യുകയുമുണ്ടായി. പിന്നീട് പടന്നക്കാട് കാർഷിക കോളജിലേക്ക് സ്ഥലംമാറ്റി. അതിനിടക്ക് പരാതി അന്വേഷിക്കാൻ മൂന്നുസമിതികളെയാണ് സർവകലാശാല മാറി മാറി നിയോഗിച്ചത്. ഒടുവിൽ, പരാതിയില്ലെന്ന് ജീവനക്കാരി എഴുതി നൽകുകയും അതുമായി കോടതിയെ സമീപിക്കുകയും ചെയ്തു. താക്കീതോടെയാണ് അന്ന് കോടതി കേസിൽനിന്ന് ഒഴിവാക്കിയത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ചാലക്കുടിയിലെ അഗ്രോണമിക് ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ഉന്നത പദവി നൽകിയിരുന്നില്ല. ഇടതു സർക്കാർ അധികാരമേറ്റശേഷം ഇടത് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ ആവശ്യപ്രകാരം മേധാവിയായി നിയമിച്ചു. വെള്ളായണി കാർഷിക കോളജിൽ പഠിക്കുേമ്പാഴും പട്ടാമ്പിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്യുേമ്പാഴും ഇദ്ദേഹത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.