കാര്‍ഷിക സര്‍വകലാശാലയുടെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ല- -മന്ത്രി

ചാലക്കുടി: കാര്‍ഷിക സര്‍വകലാശാലയുടെ പല മികച്ച ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അഗ്രോ ലാബ് രൂപവത്കരിക്കാന്‍ ഇന്നസ​െൻറ് എം.പി വിളിച്ചു ചേര്‍ത്ത ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ മേഖലയിലും മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാർ ശ്രമം. ചെറുകിട, ഇടത്തരം, വന്‍കിട യൂനിറ്റുകള്‍ക്ക് ഇതിന് എല്ലാ സഹായവും നല്‍കും. ജാതിക്കായയില്‍നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കാന്‍ എം.പിയുടെ നേതൃത്വത്തില്‍ അഗ്രോപാര്‍ക്ക് നിര്‍മിക്കുന്നത് സ്വാഗതാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് അഗ്രോപാര്‍ക്കുമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്നസ​െൻറ് എം.പി അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം.എല്‍.എ, ജോസ് തെറ്റയില്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു. ജോയല്‍ വര്‍ഗീസിന് അനുമോദനം ചാലക്കുടി: യുവശാസ്ത്ര മത്സരത്തില്‍ വിജയിയായി നാസയുടെ കേപ്പ് കെന്നഡി ബഹിരാകാശ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച കൊരട്ടി എം.എ.എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജോയല്‍ വര്‍ഗീസിനെ അനുമോദിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു മണവാളന്‍, പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലന്‍, ജില്ല പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ്, ഗ്രേസി ബാബു, ഡോ. പി.സി. നീലകണ്ഠന്‍, അനില്‍ അടൂര്‍, മാര്‍ട്ടിന്‍ കെ.ജെയിംസ്, എം.എ. ആേൻറാ, പ്രിന്‍സിപ്പൽ രതീഷ് ആര്‍. മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.