റേഷൻ കടയിലെ രേഖകൾ എടുത്തുവെന്ന പരാതിയിൽ കേസെടുത്തു

കൊടുങ്ങല്ലൂർ: റേഷൻ കടയിലെ രേഖകൾ എടുത്തുകൊണ്ട് പോയെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. എറിയാട് മാടത്തിങ്കൽ സനു എന്ന സനൽ (21), നാലുമാക്കൽ ദേവയാനി(21) എന്നിവർെക്കതിരെയാണ് കേസ്. ഇതിൽ സനലിനെതിരെ പൊലീസ് ചമഞ്ഞെന്ന പരാതിയിലാണ് കേസ്. എറിയാട് ചന്തക്ക് സമീപം കൈമാപറമ്പിൽ വേണുഗോപാലി​െൻറ ഭാര്യ മിനി (47) നൽകിയ പരാതിയിലാണ് നടപടി. എറിയാട് ചന്തക്ക് കിഴക്ക് എ.ആർ.ഡി. 43ാം നമ്പർ റേഷൻ കടയിലെ ജീവനക്കാരിയാണ് മിനി. ആഗസ്റ്റ് ഒന്നിനാണ് സംഭവം. ത​െൻറ പഴയ റേഷൻ കാർഡ് ആവശ്യപ്പെട്ട് വന്ന ദേവയാനി ബഹളം വെക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. തുടർന്ന് 2012 മുതലുള്ള റേഷൻ കടയിലെ രേഖകൾ കൊണ്ടുപോവുകയുമായിരുന്നു. പുതിയ റേഷൻ കാർഡിന് അപേക്ഷിച്ച ഇവർക്ക് നിലവിൽ റേഷൻ കാർഡ് ഇല്ലെന്നുള്ള രേഖ കൊടുങ്ങല്ലൂർ സപ്ലൈ ഒാഫിസിൽനിന്ന് കൊടുത്തിട്ടുണ്ടെന്ന് മിനിയുടെ മൊഴിയിൽ പറയുന്നു. രണ്ടാം തീയതിയാണ് പൊലീസുകാരനാണെന്ന് പറഞ്ഞ് സനൽ എത്തിയത്. വൈകീട്ട് ഏഴരയോടെ കടയിെലത്തിയ ഇയാൾ സി.െഎ ഒാഫിസിലെ പൊലീസുകാരനാണെന്നും, റേഷൻ കാർഡ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ദേവയാനിയുടെ പരാതി ഉണ്ടെന്നും ഇവരെ അറിയിച്ചു. വിളിക്കുേമ്പാൾ രേഖകളുമായി എത്തണമെന്ന് പ്രത്യേകം പറഞ്ഞാണ് ഇയാൾ സ്ഥലം വിട്ടത്. അടുത്ത ദിവസം ഇയാൾ തനിക്കെതിരെ ഫ്ലക്സ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മിനി പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.