ഇൗ മാസം റേഷൻ കിട്ടിയാൽ കിട്ടി

തൃശൂര്‍: ആവശ്യത്തിന് അരിയും ഗോതമ്പുമില്ലാത്തതിനാൽ സെപ്റ്റംബറിലെ റേഷൻ വിതരണം അവതാളത്തിൽ. ഭക്ഷ്യസുരക്ഷ പദ്ധതിയിൽ കേന്ദ്രം നൽകിയ സെപ്റ്റംബർ മാസത്തെ വിഹിതം ഒാണം സ്പെഷൽ നൽകാൻ ഉപയോഗിച്ചതാണ് വിനയായത്. റേഷൻ വസ്തുക്കൾ കരുതലോടെ വിതരണം ചെയ്യാൻ നിർദേശം നൽകി അനങ്ങാതിരിക്കുകയാണ് പൊതുവിതരണ വകുപ്പ്. ഓണത്തിന് പ്രത്യേക വിഹിതമായി അരി ചോദിെച്ചങ്കിലും കേന്ദ്രം നല്‍കിയില്ല. എന്നാൽ ഒാണം സ്പെഷൽ പ്രഖ്യാപനം നടത്തിയതിനാൽ നൽകാതിരിക്കാനുമായില്ല. ഇതോടെ സെപ്റ്റംബറിലെ വിഹിതത്തിലെ അരിയും ഗോതമ്പും സ്പെഷലിനായി എടുത്തു. അതിനാൽ ഇൗമാസത്തെ റേഷൻവിഹിതം നൽകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിതരണം ചുരുക്കാനുള്ള കർശനനിർദേശം താലൂക്ക് സൈപ്ല ഒാഫിസർമാരാണ് റേഷൻകടക്കാർക്ക് നൽകിയത്. അനുവദിച്ച അരിയും മറ്റും പിടിച്ച് നൽകണമെന്നാണ് നിർദേശം. എന്നാൽ റേഷൻകാർഡ് ഉടമകൾക്ക് ഇതരമാസങ്ങൾക്ക് സമാനമായി വിതരണം നടത്തുമെന്ന മൊബൈൽസന്ദേശവും നൽകിയിട്ടുണ്ട്. അടുത്തമൂന്നുമാസത്തെ വിഹിതം വരുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ച് അേന്ത്യാദയ, മുൻഗണന, മുൻഗണനേതര, സംസ്ഥാന സബ്സിഡി വിഭാഗം കാർഡുകൾക്കാണ് റേഷൻ വിതരണം ചെയ്യേണ്ടത്. ഇതിൽ അേന്ത്യാദയ, മുൻഗണന വിഭാഗത്തിന് ഭക്ഷ്യധാന്യം അവകാശമാണ്. വിഹിതം നൽകാതിരുന്നാൽ അതി​െൻറ പണം നൽകണം. പണമോ റേഷൻ സാധനമോ നൽകിയില്ലെങ്കിൽ കാർഡ് ഉടമക്ക് കോടതിയെ സമീപിക്കാം. അേന്ത്യാദയ കാർഡുകൾക്ക് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പുമാണ് പ്രതിമാസം നൽകുന്നത്. മുൻഗണന കാർഡിലെ അംഗങ്ങൾക്ക് നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും ലഭിക്കും. ഇൗ അളവിൽ ഇക്കുറി കുറവുവന്നേക്കാം. ഒപ്പം സ്റ്റേറ്റ് സബ്സിഡിക്കാർക്കും മുൻഗണനേതരർക്കും നൽകാൻ അരിയില്ലാത്ത സാഹചര്യവുമുണ്ട്. ഒാണം സ്പെഷലായി അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് മൂന്നു കിലോ അരിയും രണ്ടുകിലോ ഗോതമ്പും സ്റ്റേറ്റ് സബ്സിഡി, മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് മൂന്നുകിലോ അരിയും രണ്ടുകിലോ ആട്ടയുമാണ് നൽകിയത്. വൈകിയെടുത്ത തീരുമാനമായതിനാല്‍ അരി കൃത്യമായി ജനത്തിന് ലഭിച്ചില്ല. ഫലത്തില്‍ ഓണം സ്പെഷല്‍ റേഷന്‍വസ്തുക്കളില്‍ അധികവും കരിഞ്ചന്തയിലാണ് എത്തിയത്. വാക്കാൽ നൽകിയ പുതിയ നിർദേശം റേഷൻ മാഫിയക്ക് ഗുണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.