തൃശൂര്‍: മാവോവാദി നേതാവ് രൂപേഷിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിലുണ്ടായ സുരക്ഷാവീഴ്ചയിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡ്യൂട്ടി നിശ്ചയിച്ചിരുന്ന പൊലീസുദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. എ.ആർ ക്യാമ്പിലെ ഡ്യൂട്ടി ഓഫിസറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് തമിഴ്നാട്ടിലെ വിവിധ കോടതികളിലേക്ക് കൊണ്ടുപോകുന്നതിന് നിശ്ചയിച്ച് നൽകിയ സമയക്രമം തെറ്റിയത്. അകമ്പടിക്ക് നിശ്ചയിച്ചിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാർക്ക് ഡെപ്യൂട്ടി കമാൻഡൻറ് നിർദേശങ്ങൾ നൽകാനെന്ന പേരിൽ പിടിച്ചുനിർത്തിയതാണ് സമയക്രമം തെറ്റാനിടയാക്കിയത്. രൂപേഷ് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിെന തുടർന്ന് രൂപേഷിെൻറ യാത്രകൾക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെയാണ് രൂപേഷിനെ തിരിച്ചുകൊണ്ടുവന്നത്. ഇതിനുശേഷമാണ് മൊഴിയെടുപ്പും ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് പുറപ്പെടേണ്ടിയിരുന്നത്. ഇതിനായി എസ്കോർട്ട് ഓഫിസറായ ഒല്ലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം 6.20നുതന്നെ ജയിലിൽ എത്തിയിരുന്നെങ്കിലും എ.ആർ ക്യാമ്പിൽനിന്നുള്ള അകമ്പടി പൊലീസുകാർ എത്താതിരുന്നതിനെ തുടർന്ന് ജയിലിൽനിന്ന് ഇറങ്ങുമ്പോൾ ഏഴരയായിരുന്നു. ഈ സമയമത്രയും തൃശൂർ മുതൽ തമിഴ്നാട് വരെയുള്ള ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരും ഡ്യൂട്ടിയിൽ നിന്നിരുന്നു. എസ്കോർട്ട് ഓഫിസറും ഡ്യൂട്ടി ഓഫിസറും ഡെപ്യൂട്ടി കമാൻഡൻറിനെതിരെ പരാതി നൽകിയിരുന്നു. സുരക്ഷാവീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.