തൃശൂര്‍: ട്രിച്ചൂര്‍ ആര്‍ട്‌സ് സൊസൈറ്റി (ടാസ്) നടത്തുന്ന പ്രഫഷനൽ നാടകമത്സരം '24- ാമത് ടാസ് നാടകോത്സവ്' 17 മുതൽ 29 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറിന് ടൗൺ ഹാളിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിക്കും. 12 നാടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. 6.15ന് നാടകം ആരംഭിക്കും. 17ന് കൊല്ലം ആവിഷ്‌കാരയുടെ കണക്ക് മാഷ്, 18ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, 19ന് കൊട്ടാരക്കര ആശ്രയയുടെ ഇത് പൊതുവഴിയാണ്, 20ന് തിരുവനന്തപുരം സോപാനത്തിെൻറ സഹയാത്രികെൻറ ഡയറിക്കുറിപ്പ്, 21ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ മാടമ്പിയും മക്കളും, 22ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ഒളിമ്പ്യന്‍ ചക്രപാണി, 23ന് കാഞ്ഞിരപ്പിള്ളി അമല അവതരിപ്പിക്കുന്ന മനസ്സാക്ഷിയുള്ള സാക്ഷി, 24ന് തിരുവനന്തപുരം സൗപര്‍ണികയുടെ നിര്‍ഭയ, 25ന് അമ്പലപ്പുഴ സാരഥിയുടെ വനിത പൊലീസ്, 26ന് ചങ്ങനാശ്ശേരി അണിയറയുടെ നോക്കുകുത്തി, 27ന് തിരുവനന്തപുരം അക്ഷരകലയുടെ എഴുത്തച്ഛന്‍, 28ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ പരമശുദ്ധന്‍ എന്നീ നാടകങ്ങൾ അരങ്ങിലെത്തും. ടാസ് പ്രസിഡൻറ് കെ.ആര്‍. മോഹനന്‍, വൈസ് ചെയര്‍മാന്‍ ആര്‍.സി. അയ്യന്തോള്‍, ജോയൻറ് ജനറല്‍ കണ്‍വീനര്‍ സി.ആര്‍. വത്സന്‍, പ്രോഗ്രാം കണ്‍വീനര്‍ ബാലസു എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ദ്വിദിന ദേശീയ സിമ്പോസിയം തൃശൂര്‍: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ജനിതക രോഗനിര്‍ണയം, ചികിത്സ, ഗവേഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദ്വിദിന ദേശീയ സിമ്പോസിയം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 വിദഗ്ധർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 15ന് 9.30ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ മദര്‍ തെരേസ ഹാളില്‍ സിമ്പോസിയം തുടങ്ങും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അക്കാദമിക് ചെയര്‍മാന്‍ ഡോ. വേദപ്രകാശ് മിശ്ര ഉദ്ഘാടനം ചെയ്യും. ജൂബിലി മിഷന്‍ അസി.ഡയറക്ടര്‍ ഫാ. ഷിജോ മാപ്രാണത്തുകാരൻ, സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, റിസര്‍ച് ഡയറക്ടര്‍ ഡോ.ഡി.എം. വാസുദേവന്‍, കോഒാഡിനേറ്റര്‍ ഡോ.പി.ആര്‍. വര്‍ഗീസ്, സയൻറിസ്്റ്റ് ഡോ. അലക്‌സ് ജോര്‍ജ് എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.