ബസ് ചളിയിൽ പൂണ്ട് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി വടക്കാഞ്ചേരി: മുള്ളൂർക്കര വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയിൽ ആറ്റൂർ വളവിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് പാടശേഖരത്തേക്ക് ഓടിയിറങ്ങി. വിദ്യാർഥികളടക്കം 41 ഓളം പേർക്ക് പരിക്കേറ്റു. തൃശൂർ - തിരുവില്വാമല റൂട്ടിൽ സർവിസ് നടത്തുന്ന ഫാത്തിമ ബസാണ് ബുധനാഴ്ച 4.40 ന് അപകടത്തിൽപെട്ടത്. പവർ സ്റ്റിയറിങ്ങിെൻറ പ്രവർത്തനം തകരാറിലായതാണ് അപകട കാരണമെന്നാണ് ബസിലെ തൊഴിലാളികൾ പറയുന്നത്. പാടത്തെ ചളിയിൽ താഴ്ന്ന ബസ് മറിയാതിരുന്നത് ദുരന്തം ഒഴിവാക്കി. പരിക്കേറ്റ കുമരനെല്ലൂർ സ്വദേശി ലത(42), പാമ്പാടി സ്വദേശികളായ ശ്രീധരൻ(58), ശാന്ത(48), വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷൻ സ്വദേശി ആമിന (70), തോനൂർക്കര സ്വദേശികളായ പ്രിയ(44), ജയന്തി(40), സുശീല(48), സുരേഷ് (31), സബിത(33), കുട്ടഞ്ചേരി സ്വദേശി ശിവനാഥ്(7), പൂമല സ്വദേശികളായ നാരായണൻ കുട്ടി(64), ചന്ദ്രിക(63), പഴയന്നൂർ സ്വദേശികളായ അലിയാർ(58), സുധി(15), ഉണ്ണികൃഷ്ണൻ(54), ചേലക്കര സ്വദേശികളായ പാത്തുമത്ത്(80), ജോസ്-(73), സരോജിനി-(63), ബീവാത്തു(52), ചാക്കോച്ചൻ(44), പാഞ്ചാലി(59), സുനിത(35), ഷെക്കീർ(39), പരയ്ക്കാട് സ്വദേശി ഗോപകുമാർ(30), തിരുവിലാമല സ്വദേശികളായ ചന്ദ്രൻ(51), ദിനേഷ് (34), വാഴക്കോട് വളവ് സ്വദേശി ഹാജിറ(48), കളപ്പാറ സ്വദേശികളായ രാധിക (30), നീലിമ(27), ഗോപി(43), നാട്യൻചിറ സ്വദേശികളായ സൈനുൽ ആബിദ്(20), അരവിന്ദൻ(31), വെങ്ങാനെല്ലൂർ സ്വദേശികളായ ശരത്ത് (26), വിജയൻ(43), കോലഴി സ്വദേശി ശിവൻ(43), ജിനിഷ- (18), പ്രേമലത, പാറുകുട്ടി(67), രേവതി(19), തങ്കമണി(48), നബീസ(54) എന്നിവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 11 പേരെ വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ബസിൽ യാത്രക്കാരെ കുത്തിനിറച്ച് കയറ്റിയതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന് യാത്രക്കാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരും, പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.