യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസ്​: പ്രതികളെ പൊലീസ്‌ കസ്​റ്റഡിയില്‍ വിട്ടു

തൃശൂര്‍: കാറി​െൻറ ഹോണടിച്ചതിന് യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. കൂര്‍ക്കഞ്ചേരി സോമില്‍ റോഡിലെ ഫ്ലാറ്റില്‍ പുളിക്കത്തറ വീട്ടില്‍ ഗിരീഷ്‌ കുമാറിനെ (39) ആക്രമിച്ച കേസിലെ പ്രതികളായ വലക്കാവ്‌ കടാങ്കുഴി മഞ്ഞാമറ്റത്തില്‍ സാബു വില്‍സന്‍ (27), പാറന്നൂര്‍ കപ്ലേങ്ങാട്ട്‌ അജീഷ്‌ (30) എന്നിവരെയാണ്‌ കസ്‌റ്റഡിയില്‍ വിട്ടത്‌. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയ സാഹചര്യത്തിൽ ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയ അഭിഭാഷകനെതിെര തെളിവുകള്‍ ശേഖരിക്കാനാവും എന്നാണ് അന്വേഷണ സംഘത്തി​െൻറ പ്രതീക്ഷ. ഉത്രാട നാളിലായിരുന്നു കേസിനാസ്പദ സംഭവം. ശക്തൻ നഗറിലെ മാളിൽ ഷോപ്പിങ് നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നഗരത്തിലെ പ്രമുഖ അഭിഭാഷക​െൻറ കാറിന് പിറകിലെത്തി ഹോണ്‍ നീട്ടിയടിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന അഭിഭാഷകൻ അസഭ്യം പറയുകയും നേരിയ വാക്കുതർക്കവുമുണ്ടായി. വൈരാഗ്യം സൂക്ഷിച്ച അഭിഭാഷകൻ ഇതി​െൻറ പേരില്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഗിരീഷ്, ഫ്ലാറ്റിൽ എത്തിയതിന് പിറകെ മറ്റൊരു കാറിൽ പ്രതികളായ ഗുണ്ടകളെത്തി പാർക്കിങ് ഏരിയയിൽ ഗിരീഷിനെ തടഞ്ഞു നിർത്തി കൈ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.