നെല്ല് സംഭരണത്തോട് മുഖം തിരിച്ച് സപ്ലൈകോ

പഴയന്നൂർ: നെല്ല് സംഭരണത്തിന് സപ്ലൈകോ തീരുമാനമായില്ല. കൊയ്ത്തിന് പാകമായി ഹെക്ടർ കണക്കിന് വയലുകൾ. മഴയെ തുടർന്ന് ഏറെ വിളകൾ നശിച്ചു. അവശേഷിച്ച വിള കൊയ്തെടുത്ത കർഷകർക്ക് കണ്ണീർ മാത്രം ബാക്കി. പട്ടാളപ്പുഴുവും തണ്ടുതുരപ്പനും കടുത്ത വേനലും കാരണം രണ്ടു വർഷമായി കൃഷി നശിച്ചിരുന്നു. ഇത്തവണ ഒന്നാം വിളയിറക്കിയവർ വളം കിട്ടാതെ ഏറെ ബുദ്ധിമുട്ടി. പിന്നീട് കടുത്ത കളശല്യം. ഒടുവിൽ മഴയിൽ വിളനാശം. ഇതൊക്കെ കഴിഞ്ഞു കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ സപ്ലൈകോ തയ്യാറാകാതെ വന്നതോടെ കർഷകർക്ക് കൃഷി മടുത്ത മട്ടായി. സംഭരിച്ചു വെച്ചാൽ സമയമാകുമ്പോൾ എടുക്കാമെന്നാണ് സപ്ലൈകോ നിലപാട്. എന്നാൽ സംഭരിക്കാൻ പലർക്കും സംവിധാനമില്ല. കൊയ്യാനായ ഹെക്ടർ കണക്കിന് കൃഷിയുണ്ട്. ഇപ്പോൾ തന്നെ കുറെയേറെ നെല്ല് വെള്ളത്തിലാണ്. വൈകിയാൽ ബാക്കിയുള്ളവയും നശിക്കും. ഈ അവസരം മുതലാക്കി സ്വകാര്യ കച്ചവടക്കാരുടെ ഏജൻറുമാർ രംഗത്തുണ്ട്. നെല്ല് സൂക്ഷിക്കാൻ സംവിധാനമില്ലാത്തവർ കിട്ടിയ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാവുകയാണ്. പ്രദേശത്തെ മുക്കാൽ ശതമാനം കർഷകരും സപ്ലൈകോയ്ക്ക് നെല്ല് കൊടുക്കാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.