തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകെൻറ കേസിൽ അഭിഭാഷകൻ ബി.എ. ആളൂർ വക്കാലത്തേറ്റു. പ്രതികൾക്ക് വേണ്ടി മാത്രം ഹാജരാവുന്നുവെന്ന ആക്ഷേപമുള്ള ആളൂർ ഇരയുടെ വക്കാലത്തെടുത്തുവെന്നതും കേസിൽ പ്രാധാന്യമുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആദ്യം ആവശ്യം ഉയർത്തിയ ബന്ധുക്കൾ തന്നെയാണ് ആളൂരിന് വക്കാലത്ത് നൽകിയത്. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതിനാലാണ് ആളൂരിന് വക്കാലത്ത് നൽകിയതെന്ന് വിനായകെൻറ ബന്ധുക്കൾ പറഞ്ഞു. ജൂൈല 17നാണ് വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 18ന് രാവിലെയാണ് വിനായകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനായകന് നേരെ പൊലീസിെൻറ ക്രൂരമർദ്ദനമുണ്ടായെന്ന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സുഹൃത്തും, വിനായകെൻറ ബന്ധുക്കളും ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ആരോപണത്തെ തുടർന്ന് പാവറട്ടി പൊലീസിലെ സീനിയർ സി.പി.ഒമാരായ ശ്രീജിത്ത്, സാജൻ എന്നിവർ സസ്പെൻഷനിലാണ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിനായകെൻറ ബന്ധുക്കളുടെയും പൊലീസിെൻറയും മൊഴിയെടുപ്പ് പൂർത്തിയാക്കി. വിനായകെൻറ പിതാവിൽ നിന്നുള്ള മർദ്ദനമാകാം ആത്മഹത്യക്ക് പ്രേരകമായതെന്നാണ് പാവറട്ടി പൊലീസ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.