നവംബർ ഒന്നിന് ഉദ്ഘാടനം തൃശൂര്‍: ഓണവിപണിയിലേക്ക് ജൈവോൽപ്പന്നങ്ങളെത്തിച്ച വിജയത്തിൽ കുടംബശ്രീയുടെ ജില്ല ഹൈപ്പർ സൂപ്പർ ബസാർ വരുന്നു. കുടുംബശ്രീ യൂനിറ്റുകൾ ഒരുക്കിയ ജൈവ ഉല്‍പ്പന്നങ്ങളെല്ലാം ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതാണ് ബസാർ. കേരളപ്പിറവി ദിനത്തിൽ ബസാര്‍ പ്രവർത്തനമാരംഭിക്കും. ഓണക്കാലത്ത് ആരംഭിച്ച മാസചന്തകള്‍ നാട്ടുചന്തകളാക്കി സ്ഥിരം സംവിധാനമാക്കിയും മാറ്റും. 25 ലക്ഷം ചെലവിട്ടാണ് ജില്ല കേന്ദ്രത്തിലെ ബസാർ ആരംഭിക്കുന്നത്. 3000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഹൈപ്പർ മാർക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ബസാറിന് വേണ്ടി ഒരുക്കുക. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രത്യേക വിഭാഗത്തോടൊപ്പം മറ്റു ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാക്കും. ഇതോടെ എല്ലാ സാധനങ്ങളും ലഭ്യമാവുന്ന സൂപ്പർമാർക്കറ്റായി കുടുംബശ്രീ ബസാർ മാറും. സ്ഥലം സംബന്ധിച്ച് പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ഉടന്‍ മറ്റ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും. ബസാര്‍ വഴി കുടുംബശ്രീ ഉല്‍പ്പന്നങ്ങളെല്ലാം ഒറ്റകേന്ദ്രത്തില്‍ ലഭ്യമാവുകയും, ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണന സൗകര്യവും നിരവധിപേര്‍ക്ക് തൊഴിലവസരവും ലഭിക്കും. സംസ്ഥാനത്ത് 152 േബ്ലാക്കുകളിലായുള്ള മാസചന്തകളെ പ്രാദേശിക വിപണനകേന്ദ്രമാക്കാൻ പദ്ധതി തുടങ്ങി. ജില്ലയില്‍ 16 േബ്ലാക്ക് കേന്ദ്രങ്ങളില്‍ സ്ഥിരം വിപണനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ പദ്ധതിയായി. ഇതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജ്യോതിഷ്കുമാര്‍ പറഞ്ഞു. ഇതിനായി ജില്ല പഞ്ചായത്ത് ഒന്നരക്കോടി അനുവദിച്ചു. കുടുംബശ്രീ വിപണന കേന്ദ്രങ്ങൾക്കായി 11 കെട്ടിടങ്ങള്‍ ഈ വര്‍ഷം പണിയും. ഇതിനകം ഏഴ് കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.