എൻജിനീയറുടെ കൈ തല്ലിയൊടിച്ച സംഭവം

തൃശൂര്‍: കാറി​െൻറ ഹോണടിച്ചതിന് ഇരുമ്പുവടി ഉപയോഗിച്ച് യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പൊലീസ് തിങ്കളാഴ്ച കോടതിയിൽ നൽകും. അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. കൂർക്കഞ്ചേരിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന പുളിക്കത്തറ ഗിരീഷ്കുമാറിനെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. കാറിൽ വീട്ടിലേക്ക് പോകുമ്പോൾ മുന്നിലെവാഹനം മാറ്റാൻ ഹോൺ അടിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആക്ഷേപം. എങ്കിലും മറ്റ് പ്രശ്നങ്ങൾ ഉണ്ട് എന്നും സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ കിട്ടണമെങ്കിൽ പ്രതികളെ ചോദ്യം ചെയ്യണം. ഇതിനിടെ കേസ് അവസാനിപ്പിക്കുന്നതിനുള്ള ഉന്നത ഇടപെടലുകളും നടക്കുന്നുണ്ട്. സി.സി തവണ മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിനുവേണ്ടി പിടിച്ചെടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പ്രതികളായ സാബുവും അജീഷും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.