എൻജിനീയറുടെ കൈ തല്ലിയൊടിച്ച സംഭവം: ക്വട്ടേഷൻ നൽകിയ അഭിഭാഷകനെതിരെ പൊലീസ് തെളിവ് ശേഖരിക്കുന്നു

തൃശൂര്‍: യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസില്‍ ക്വട്ടേഷൻ നൽകിയ അഭിഭാഷകനെതിരെ പൊലീസ് കൂടുതൽ തെളിവ് ശേഖരിക്കുന്നു. ക്രിമിനൽ സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധം സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളുടെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മൊബൈൽ ഫോണും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. തിരുവോണത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവം. കൂർക്കഞ്ചേരിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന പുളിക്കത്തറ ഗിരീഷ്കുമാറിനെയാണ് അഭിഭാഷക​െൻറ നിർദേശപ്രകാരം ഗുണ്ടാസംഘം ആക്രമിച്ചത്. ശക്തൻ നഗറിലെ മാളിൽ ഷോപ്പിങ് നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ അഭിഭാഷക​െൻറ കാറിന് പിന്നിൽ മറ്റൊരു കാറിലെത്തിയ ഗിരീഷ് ഹോണ്‍ നീട്ടിയടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ അനിഷ്ടം തോന്നിയ അഭിഭാഷകൻ തെറി വിളിച്ചു. വാക്കുതർക്കവുമുണ്ടായി. ഈ വൈരാഗ്യത്തിനാണ് ക്വട്ടേഷൻ നൽകിയത്. മുൻപരിചയമോ മറ്റ് വൈരാഗ്യങ്ങളോ ഇല്ലാതെ ഹോണടിച്ചതിന് ക്വട്ടേഷൻ നൽകിയെന്ന വാദം പൊലീസ് പൂർണമായി അംഗീകരിച്ചിട്ടില്ല. അക്രമത്തിന് മറ്റ് കാരണങ്ങൾ ഉണ്ടാകാമെന്നാണ് െപാലീസി​െൻറ നിഗമനം. ഇരുവരുടെയും മൊബൈൽ ഫോൺ കോൾ ലിസ്റ്റ് പൊലീസ് ശേഖരിക്കുന്നുണ്ട്. വിവാദമായതോടെ കേസ് ഒതുക്കാൻ പൊലീസിനുമേൽ സമ്മർദമുണ്ട്. സംഭവത്തിൽ അറസ്റ്റ് ചെയ്ത ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. വലക്കാവ് മാഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍, കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട് അജീഷ് എന്നിവരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ൈകയില്‍ രണ്ടിടത്ത് ഒടിവ് സംഭവിച്ച ഗിരീഷ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.