കുത്തും ക്വട്ടേഷനും കവർച്ചയും; സാംസ്​കാരിക നഗരിയിൽ ആശങ്ക

തൃശൂർ: വഴി മുടക്കി നിർത്തിയ വണ്ടി മാറ്റാൻ ഹോണടിച്ചതിന് യുവ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ അഭിഭാഷക​െൻറ ക്വട്ടേഷൻ. സഹപാഠിയും സുഹൃത്തുക്കളുമായ ബിസിനസ് പാർട്ണർമാർ തമ്മിൽ വീട് കയറി കൊലപ്പെടുത്താൻ ശ്രമം. സുഹൃത്തുക്കൾ തമ്മിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ജ്വല്ലറിയുടെ ചുമർ തുരന്ന് ആഭരണ കവർച്ച... ഉത്രാടം നാൾ തുടങ്ങി ശനിയാഴ്ച വരെ നഗരത്തിൽ അരങ്ങേറിയതാണ് ഇത്രയും സംഭവങ്ങൾ. ഓണം സുരക്ഷക്കായി പൊലീസ് ഒരുക്കിയ കനത്ത സുരക്ഷക്കിടെയാണ് ഈ അതിക്രമങ്ങൾ. ഉത്രാടം നാളിൽ ശക്തൻ നഗറിലായിരുന്നു വണ്ടി മാറ്റിയിടുന്നതിനായി മുന്നിലുള്ള വാഹനത്തിന് നേരെ ഹോണടിച്ച എൻജിനീയറെ താമസിക്കുന്ന ഫ്ലാറ്റി​െൻറ കാർ പാർക്കിങ് ഏരിയയിൽ പിടിച്ചുനിർത്തി കൈകൾ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴാണ് നഗരത്തിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ നൽകിയ ക്വട്ടേഷനാണെന്ന് പൊലീസ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് നഗരത്തിൽ കമ്പ്യൂട്ടർ ഷോപ്പ് നടത്തുന്ന യുവാവിനെ പുല്ലഴിയിലെ വീട്ടിൽ കയറി പുലർച്ച വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒഴിഞ്ഞു മാറിയ ഇയാൾ വെട്ടേറ്റ പരിക്കുകളോടെ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ബിസിനസ് പാർട്ണർ കൂടിയായ സുഹൃത്താണ് സംഭവം നടത്തിയതെന്ന് അറിവായത്. സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് നിഗമനം. ശനിയാഴ്ചയാണ് നടത്തറക്ക് സമീപം നെല്ലിക്കുന്നിൽ സഹപാഠികളും സുഹൃത്തുക്കളും തമ്മിലെ ഏറ്റുമുട്ടൽ കത്തിക്കുത്തിലെത്തിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കാരണമെന്ന് പറയുന്നു. കടവി രഞ്ജിത്ത് അടക്കമുള്ള ഗുണ്ട നേതാക്കൾ ജയിലിലായതോടെ, നഗരം പൊതുവിൽ ശാന്തമായിരുന്നു. ഇടവേളക്ക് ശേഷം ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും തല ഉയർത്തുകയാണെന്നാണ് പൊലീസ് നിഗമനം. സ്വർണ നഗരിയായ തൃശൂരി​െൻറ സ്വർണ ഖനിയാണ് ഒല്ലൂർ. കഴിഞ്ഞ ദിവസം കവർച്ചയുണ്ടായ ആത്മി ജ്വല്ലറിയിൽ മുമ്പ് രണ്ട് തവണയും സമാന കവർച്ച നടന്നിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള കവർച്ച സംഘം ജില്ലയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.