എം.ഒ. ജോൺ ഹാൾ ഉദ്ഘാടനം ഇന്ന്​

തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ വ്യാപാര ഭവനിൽ സജ്ജീകരിച്ച എം.ഒ. ജോൺ ഹാളി​െൻറയും കോർപറേറ്റ് ഓഫിസി​െൻറയും ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിനോദ സഞ്ചാര മേഖല പ്രവർത്തന ലക്ഷ്യമാക്കി രൂപവത്കരിച്ച വിൻറർഫീൽ ഹോട്ടൽസ് ആൻഡ് റിസോർട്ടി​െൻറ ഓഫിസ് ഉദ്ഘാടനവും നടക്കും. കോർപറേറ്റ് ഓഫിസ് ഉദ്ഘാടനവും 'ജി.എസ്.ടി' പുസ്ത പ്രകാശനവും സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ നിർവഹിക്കും. ജില്ല കമ്മിറ്റി ഓഫിസ് മേയർ അജിത ജയരാജനും ജില്ല മർക്കൈൻറൽ ബാങ്കി​െൻറ ഓഫിസ് ജനറൽ സെക്രട്ടറി രാജു അപ്സരയും ഉദ്ഘാടനം ചെയ്യും. സമിതി അംഗങ്ങളുടെയും ബെനവലൻറ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെയാണ് വിൻറർഫീൽ ഹോട്ടൽസ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ല ട്രഷറർ കെ.ജി. ജോർജ്, സെക്രട്ടറിമാരായ വി.ടി. ജോർജ്, ടി.എസ്. വെങ്കിട്ടറാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.