Posted On
date_range Updated On
date_range തൃപ്രയാർ ജലോത്സവം; താണിയൻ വള്ളം ഒന്നാമത്
തൃപ്രയാർ: തിരുവോണനാളിൽ തൃപ്രയാർ പുഴയിൽ വള്ളംകളി കമ്മിറ്റി നടത്തിയ മത്സരത്തിൽ എ ഗ്രേഡ് മത്സരത്തിൽ തൃശൂർ വടക്കൻ ബ്രദേഴ്സിെൻറ താണിയൻ വള്ളം ഒന്നാമതെത്തി. ബി ഗ്രേഡ് മത്സരത്തിൽ കല്ലുംകടവ് വന്നേരിനാട് ബോട്ട് ക്ലബിെൻറ ചെറിയപണ്ഡിതനും ഒന്നാമതെത്തി. എ ഗ്രേഡിൽ ടൗൺ ബോട്ട് ക്ലബിെൻറ വടക്കുന്നാഥനും പാടൂർ യുവജന കലാസമിതിയുടെ മയിൽവാഹനനും രണ്ടാമതെത്തി. മന്ത്രി എ.സി. മൊയ്തീൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗീത ഗോപി എം.എൽ.എ, ജില്ല പഞ്ചായത്ത് അധ്യക്ഷ ഷീല വിജയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശനൻ, തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ് കുമാർ, പി.എം. അഹമ്മദ്, പി.സി. ശ്രീദേവി, പി. വിനു, ബിന്ദു പ്രദീപ്, ജനറൽ കൺവീനർ പ്രേമ ചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് വിഷ്ണു ഭാരതീയൻ ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.