ജപ്​തി: ദലിത്​ കുടുംബത്തി​െൻറ വരാന്ത വാസത്തിന്​​ വിരാമം; ബാങ്കിൽ അടക്കേണ്ട തുകയിൽ രണ്ടരലക്ഷം രൂപ സർക്കാർ അനുവദിക്കുകയായിരുന്നു

ഒല്ലൂർ: ബാങ്കി​െൻറ ജപ്തിയെ തുടർന്ന് ഒമ്പത് ദിവസമായി വരാന്തയിൽ കഴിഞ്ഞ കുടുംബത്തി​െൻറ ദുരിതത്തിന് ഉത്രാടനാളിൽ വിരാമമായി. ബാങ്കിൽ അടക്കേണ്ട തുകയിൽ രണ്ടര ലക്ഷം രൂപ സർക്കാർ അനുവദിച്ചതോടെയാണ് ദലിത് കുടുംബത്തിന് മുന്നിൽ സ്വന്തം വീടി​െൻറ വാതിൽ വീണ്ടും തുറന്നത്. മന്ത്രി എ.സി. മൊയ്തീനാണ് വീടി​െൻറ താക്കോൽ കൈമാറിയത്. അവിണിശ്ശേരി അംബേദ്കർ കോളനിയിലെ താമസക്കാരും അവിണിശ്ശേരി കണ്ണന്തറ പരേതനായ മാധവ​െൻറ മക്കളുമായ മീര, മഞ്ജുള എന്നിവരുടെ കുടുംബമാണ് ഒമ്പത് ദിവസമായി ബാങ്ക് ജപ്തി ചെയ്ത വീടി​െൻറ വരാന്തയിലും താൽക്കാലിക ഷെഡിലുമായി കഴിഞ്ഞിരുന്നത്. സംഭവമറിഞ്ഞ് ഗീത ഗോപി എം.എൽ.എ, തഹസിൽദാർ, വില്ലേജ് ഒാഫിസർ എന്നിവർ സന്ദർശിച്ചിരുന്നു. തുടർന്ന് തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് സർക്കാർ രണ്ടര ലക്ഷം രൂപ അനുവദിച്ചത്. ഇൗ സംഖ്യക്കുള്ള ചെക്ക് ബാങ്കിൽ ഏൽപിച്ച് താക്കോൽ ഏറ്റുവാങ്ങുകയായിരുന്നു. ബാക്കി കുടിശ്ശിക കുടുംബാംഗങ്ങൾ ചേർന്ന് തിരിച്ചടക്കുമെന്ന ധാരണയിലാണ് താക്കോൽ കൈമാറിയത്. ഗീത ഗോപി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ടി. സണ്ണി, ബ്ലോക്ക് മെംബർ കെ.എ. പ്രദീപ്, പഞ്ചായത്തംഗം റോസിലി ജോയി എന്നിവരും മന്ത്രിയോടൊപ്പം എത്തിയിരുന്നു. കഴിഞ്ഞ മാസം 25നാണ് ചേർപ്പ് യൂനിയൻ ബാങ്കിലെ ലോൺ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം വീട് പൂട്ടി സീൽ ചെയ്തത്. പഞ്ചായത്ത് അനുവദിച്ച നാല് സ​െൻറിൽ നിർമിച്ച വീടി​െൻറ പണി പൂർത്തീകരിക്കാനാണ് നാലുലക്ഷം രൂപ ലോൺ എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.