പാർളിക്കാട് ഗ്രാമസിര ചാരിറ്റബിൾ സൊസൈറ്റിയുടെ ശുദ്ധജല വിതരണ പദ്ധതി

വടക്കാഞ്ചേരി: പമ്പ് ഹൗസ് നിയന്ത്രണം റിമോട്ടുപയോഗിച്ച്. ശുദ്ധജല വിതരണത്തിനും വീടുകളിൽനിന്ന് ബിൽ കലക്ഷൻ എടുക്കുന്നതിനും പ്രത്യേക മൊബൈൽ ആപ്പ്. പാർളിക്കാട് ഗ്രാമസിര ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ശുദ്ധജല വിതരണ പദ്ധതിയാണിങ്ങനെ പൂർണമായും കമ്പ്യൂട്ടർവത്കരിച്ച് ഹൈടെക്കായത്. ജനകീയ കൂട്ടായ്മയിൽ 250 കൂട്ടുകുടുംബങ്ങൾക്ക് 24 മണിക്കൂറും പൂർണമായും ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നത്. മൂന്നു ജലസ്രോതസ്സുകളും രണ്ടു ശുദ്ധജല സംഭരണികളും ഇതിനായുണ്ട്. ജർമൻ സാങ്കേതിക മികവിൽ നിർമിച്ച കാറ്റലോക്സ് ആണ് പ്രധാന ഫിൽറ്ററിങ് ഏജൻറ്. പേരാമംഗലം ലൈഫ് ഡ്രോപ്പ് വാട്ടർ സിസ്റ്റം ആണ് പ്ലാൻറ് നിർമിച്ചത്. കെ.എൻ. സുശീൽ കുമാർ പ്രസിഡൻറും ബി. സുരേഷ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഗ്രാമസിരയെ മാതൃക കുടിവെള്ള പദ്ധതിയായി രൂപാന്തരപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.