എട്ടുനോമ്പ്​ പെരുന്നാൾ

തൃശൂർ: ചാലിേശരി സ​െൻറ് പീറ്റേഴ്സ് ആഡേ് െസൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവി​െൻറ ജനന പെരുന്നാളും (എട്ടുനോമ്പ് പെരുന്നാൾ) സുവിശേഷ മഹായോഗവും ഒന്നു മുതൽ എട്ടു വരെ നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ധ്യാനയോഗം, സുവിശേഷ യോഗം എന്നിവ ഉണ്ടാകും. വിവിധ ദിവസങ്ങളിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫാ. വർഗീസ് പനച്ചിയിൽ, ഫാ. സുരേഷ് ഉഴവൂർ, ഫാ. ബൈജു ചാണ്ടി, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, ഡോ. ഏലിയാസ് മാർ അത്തനാനിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സംസാരിക്കും. പെരുന്നാൾ ദിവസങ്ങളിൽ വാഹന ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വികാരി മഴുവഞ്ചേരി പറമ്പത്ത് യൽദോ കത്തനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.