ചെന്ത്രാപ്പിന്നി എസ്​.എൻ വിദ്യാഭവൻ മുന്നിൽ

തൃശൂർ: ജില്ല സി.ബി.എസ്.ഇ കലോത്സവത്തി​െൻറ ഒന്നാംദിനം പിന്നിട്ടപ്പോൾ 39 പോയൻറുമായി . 35 പോയൻറുമായി ചിറ്റിലപ്പിള്ളി െഎ.ഇ.എസ് പബ്ലിക് സ്കൂളും തൃപ്രയാർ ലെമർ പബ്ലിക് സ്കൂളും രണ്ടാം സ്ഥാനത്തുണ്ട്. 33 പോയൻറുമായി തൃശൂർ ദേവമാത പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്താണ്. 30 പോയൻറുമായി പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറും 29 പോയൻറുമായി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളും തൊട്ടുപുറകിലുണ്ട്. നവരസങ്ങൾ പെയ്തിറങ്ങിയ സംഘനൃത്തവും അംഗനമാൻ താളമിട്ടു ചുവടുവെച്ച തിരുവാതിരക്കളിയും നാടൻശീലുകളിൽ ചടുലചുവടുകളുമായി നാടോടിനൃത്തവും ഭാവ-രാഗ--താളമയമായ ഭരതനാട്യവും അരങ്ങുവാണ ഒന്നാംദിനം വർണാഭമായി. ഡിജിറ്റൽ പെയ്ൻറിങ്, വിവിധ ഭാഷകളിൽ കഥ, കവിത, ഉപനാസ്യം അടക്കം രചനാമത്സരങ്ങളുമായി 20ലേെറ ഇനങ്ങളിൽ വ്യാഴാഴ്ച മത്സരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.