ജില്ലയിൽ കുടിവെള്ളം കിട്ടാത്ത 92 വില്ലേജ് ഓഫിസുകൾ

തൃശൂർ: കുടിവെള്ള സൗകര്യമില്ലാത്ത വില്ലേജ് ഓഫിസുകൾ ജില്ലയിൽ ഇനി ഉണ്ടാവില്ല. അടിസ്ഥാന സൗകര്യമില്ലാത്ത ഓഫിസുകളിൽ അവശ്യമായ സജ്ജീകരണമൊരുക്കാൻ ഫണ്ട് സർക്കാർ അനുവദിച്ചു. കുടിവെള്ളവും ശൗചാലയ സൗകര്യവുമില്ലാത്ത സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും സംവിധാനങ്ങൾ ഏർപ്പെടുത്താൻ 3.99 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് 673 വില്ലേജ് ഓഫിസുകളിലാണ് കുടിവെള്ള സൗകര്യമില്ലാത്തത്. ഇതിൽ 92 എണ്ണം ജില്ലയിലാണ്. ടോയ്്ലറ്റ് സൗകര്യമില്ലാത്ത 63 വില്ലേജ് ഓഫിസുകളിൽ എട്ടെണ്ണമാണ് തൃശൂരിലുള്ളത്. ഒരു ലക്ഷം രൂപ വീതമാണ് കക്കൂസ് നിർമാണത്തിന് അനുവദിച്ചത്. കുടിവെള്ള ലഭ്യതയില്ലാത്ത വില്ലേജ് ഓഫിസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് തൃശൂർ ജില്ലയാണ് ഒന്നാമത്. 70 വില്ലേജ് ഓഫിസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് 2.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലാൻഡ് റവന്യു കമീഷണറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല കലക്ടറാണ് നിർവഹണ ഉദ്യോഗസ്ഥൻ. വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള എട്ടുകോടി രൂപയുടെ ശിപാർശയും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ധനകാര്യവകുപ്പി​െൻറ അനുമതിക്ക് വിധേയമായിട്ടായിരിക്കും തുടർനടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.