ചരിത്രത്തിൽ വിജയന് 'നൂറു മാർക്ക്'

തൃശൂർ: നൂറ്റാണ്ടുകളുടെ ചരിത്രം ചെറുതുരുത്തിയിലെ പെട്ടി ഓട്ടോ ഡ്രൈവർ വിജയനോടൊപ്പമുണ്ട്. മനസ്സിലല്ല, വീട്ടിലെ സൂക്ഷിപ്പു കേന്ദ്രത്തിൽ. പുതുതലമുറ കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും പരിചയപ്പെട്ട നെല്ലും ധാന്യവും സൂക്ഷിക്കുന്ന വമ്പൻ ഭരണി മംഗലി, പച്ചക്കറി ഇട്ടുവെക്കുന്ന സാമ്പാർപാത്തി, ഉപ്പുമരിയ, സേവനാഴി, കൽച്ചട്ടി, കടകോൽ, കമ്പിറാന്തൽ, മാടമ്പി റാന്തൽ അടക്കം പൗരാണികതയുടെ വീടടയാളങ്ങൾ എന്നിവ വിജയ‍​െൻറ ശേഖരത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് സാഹിത്യഅക്കാദമി ഒാഡിറ്റോറിയത്തിൽ നടക്കുന്ന കേരള ഹിസ്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ ദേശീയസെമിനാറിൽ ത‍​െൻറ പക്കലുള്ള പൗരാണിക ഉപകരണങ്ങൾ പ്രദർശിപ്പാക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. പ്രദർശനം ഇന്ന് സമാപിക്കും. ഒാണവില്ലും എഴുത്താണിയും താളിയോല ഗ്രന്ഥം എന്നിവ കൂടാതെ ചേറ്റുകരി, പറമ്പുകരി, പൊടിക്കരി, ഇംഗ്ലീഷ്കരി, ഞവരി, നുകം, കാളത്തേക്ക്, വേട്ടി, എത്തക്കുട്ട, കട്ടമുട്ടി അടക്കം പാടവും മനുഷ്യനും തമ്മിലെ പാരസ്പര്യം വിളിച്ചോതുന്നവയാണ് ഒാരോ ഉപകരണങ്ങളും. മീൻകുട്ട, ഒറ്റൽ, കുരുതി എന്നീ മത്സ്യബന്ധന വസ്തുക്കളും കാണാൻ ചേലുള്ളതാണ്. പറ, ഇടങ്ങഴി, നാഴി, ഉരി, ഉഴക്ക് അടക്കം പഴയ അളവുപകരണങ്ങളും വടിപ്പൻകോലും വെള്ളിക്കോലും മുടിയൻകോലും അടങ്ങുന്ന മറ്റു അളവുപാധികളും പ്രദർശനത്തിലെ ആകർഷണങ്ങളാണ്. പെട്ടി ഒാേട്ടാ ഡ്രൈവറായ ചെറുതുരുത്തി പറക്കുളത്ത് വിജയൻ ത​െൻറ ചുരുങ്ങിയ വരുമാനത്തിൽ നിന്നാണ് ഇത്തരം സാധനങ്ങൾ ശേഖരിക്കാൻ പണം കണ്ടെത്തുന്നത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള മനകളിൽ നിന്നൊക്കെയാണ് ഇവ സ്വന്തമാക്കുന്നത്. നൂറിലേറെ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള വിജയൻ കോഴിക്കോട്ട് ബി.ജെ.പി ദേശീയ നിർവാഹക സമിതിയോട് അനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.