ചാലക്കുടി രാജീവ് വധം: അഡ്വ. സി.പി. ഉദയഭാനുവി​െൻറ വീട്ടിലും ഒാഫിസിലും പരിശോധന

തൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട അഡ്വ. സി.പി. ഉദയഭാനുവി‍​െൻറ ഓഫിസിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും വസ്തു ഇടപാട് സംബന്ധിച്ച രേഖകളും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് രാജീവ് വധക്കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി ഷംസുദ്ദീ​െൻറ നേതൃത്വത്തിലള്ള അന്വേഷണ സംഘം തൃപ്പുണിത്തുറയിലെ വീട്ടിലും എറണാകുളത്തെ ഓഫിസിലും പരിശോധന നടത്തിയത്. കേസിലെ ഏഴാംപ്രതിയാണ് അഡ്വ. സി.പി. ഉദയഭാനു. രാവിലെ 10.30 ഓടെ തുടങ്ങിയ പരിശോധന വൈകീട്ട് മൂന്നരയോടെയാണ് പൂർത്തിയാക്കിയത്. ഭൂമിയിടപാട് രേഖകൾ പിടിച്ചെടുത്തുവെങ്കിലും, രാജീവിൽ നിന്നും ഒപ്പിടുവിക്കാൻ തട്ടിക്കൊണ്ടു വന്നതെന്ന ആരോപണത്തിലുള്ള രേഖകൾ കണ്ടെടുക്കാനായില്ല. 1.30 കോടിയുടെ മൂന്നിടങ്ങളിലെ വസ്തു ഇടപാട് രേഖകളാണ് പൊലീസ് കണ്ടെടുത്തത്. ഇവയിൽ രാജീവ് സാക്ഷിയായി ഒപ്പിട്ട രേഖയുമുണ്ട്. ഉദയഭാനു ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ക്ലർക്ക് ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടറുകളുമാണ് പിടിച്ചെടുത്തത്. ഇതിൽ രേഖകൾ തയ്യാറാക്കിയതി​െൻറ വിശദാംശങ്ങളുണ്ടെങ്കിലും രാജീവുമായി ബന്ധപ്പെടുത്താവുന്ന വിശദാംശങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ ലഭ്യമായില്ല. കമ്പ്യൂട്ടറിൽ കൃത്രിമത്വം വരുത്തുകയോ, ഏതെങ്കിലും ഫയലുകൾ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നതറിയാൻ ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. രാജീവുമായി ബന്ധമുണ്ടെന്നും, ഭൂമിയിടപാടുമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭ്യമായെന്നാണ് അന്വേഷണ സംഘം പറയുന്നത്. കണ്ടെടുത്ത രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകും. കേസിൽ ഏഴാം പ്രതിയാക്കിയ സി.പി. ഉദയഭാനുവിനെതിരെ പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയത്. 23ന് ഹൈകോടതി ഉദയഭാനുവി​െൻറ മുൻകൂർ ജാമ്യഹരജി വീണ്ടും പരിഗണിക്കുമെന്നിരിക്കേ അതിന് മുമ്പ് തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.