കാലിക്കറ്റ് ക്രോസ്‌കൺട്രി: ഇരിങ്ങാലക്കുട ക്രൈസ്​റ്റ് ജേതാക്കൾ

ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വകലാശാല ഇൻറര്‍ കൊളീജിയറ്റ് ക്രോസ്‌ കണ്‍ട്രി മത്സരത്തില്‍ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷ, വനിത വിഭാഗം ചാമ്പ്യന്മാരായി. ജെ. ബിജയ് (ക്രൈസ്റ്റ് കോളജ്), എസ്. ഷബീര്‍ (വിക്ടോറിയ കോളജ് പാലക്കാട്), പി.എസ്. സുബിന്‍ (സ​െൻറ് തോമസ് കോളജ് തൃശൂര്‍) എന്നിവര്‍ പുരുഷവിഭാഗത്തിലും പി.യു. ചിത്ര (ക്രൈസ്റ്റ് കോളജ്), സി . ബബിത (എം.ഇ.എസ്. കോളജ് മണ്ണാര്‍ക്കാട്), എം.ഡി. താര (മേഴ്‌സി കോളജ് പലക്കാട് ) എന്നിവര്‍ വനിതാവിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സി.എം.ഐ സഭ പ്രൊവിന്‍ഷ്യാൽ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു. കെ.യു.അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ഹുസൈൻ, പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍, വൈസ്പ്രിന്‍സിപ്പല്‍മാരായ പ്രഫ.വി.പി. ആേൻറാ, ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, ഫാ.ജോയി പീനിക്കപറമ്പില്‍, കായികവിഭഗം മേധാവി ഡോ. ജേക്കബ് ജോർജ് എന്നിവര്‍ സന്നിഹിതരായി. വിജയികള്‍ക്ക് ഇന്ത്യന്‍ റിസർവ് ബറ്റാലിയന്‍ കമാൻഡര്‍ തോംസൺ ജോസ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.