തൃശൂർ: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ ശുദ്ധജല സംരക്ഷണ സമിതികൾ രൂപവത്കരിക്കാൻ സർക്കാർ നിർദേശം. കിണറും കുളവും അടക്കം ജലസ്രോതസ്സുകളുടെ മേല്‍നോട്ടത്തിനും പരിപാലനത്തിനുമായി പഞ്ചായത്ത് തലത്തിലാണ് സമിതി. പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായ സമിതി ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കും. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ജലസംരക്ഷണം പഠിപ്പിക്കുക, വൃക്ഷത്തൈകള്‍ െവച്ചുപിടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, കുടിവെള്ളത്തില്‍ മാലിന്യം കലരുന്നത് തടയുക, ജലാശയങ്ങൾ വൃത്തിയാക്കി മഴവെള്ള ശേഖരണം നടത്തുക, പൈപ്പ് ലൈന്‍ ജലവിതരണം കാര്യക്ഷമമാക്കുക, കാര്‍ഷിക മേഖലക്ക് ശാസ്ത്രീയ ജലസേചന രീതികള്‍ ഉപയോഗിക്കുക, പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തുന്നത് തടയുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ. ഇവ നിർവഹണത്തിന് സമിതിക്ക് പ്രത്യേക അധികാരം നൽകും. ജലസ്രോതസ്സുകളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തും. മാസംതോറും യോഗം ചേര്‍ന്ന് സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. ആരോഗ്യ വിദ്യാഭാസ സമിതി അധ്യക്ഷൻ ഉപാധ്യക്ഷനായ സമിതിയിൽ വികസന സമിതി അധ്യക്ഷൻ, തദ്ദേശ സ്ഥാപന സെക്രട്ടറി, കൃഷി ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരാണ് അംഗങ്ങൾ. സന്നദ്ധപ്രവർത്തകർ ഉൾെപ്പടെയുള്ളവരെ അനൗദ്യോഗിക അംഗങ്ങളായി സമിതിയിലേക്ക് പരിഗണിക്കും. സമിതി രൂപവത്കരണം സംബന്ധിച്ച നിർദേശങ്ങൾ പഞ്ചായത്ത് ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.