ആമ്പല്ലൂര്‍-: ദേശീയപാതയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പുതുക്കാട് സെൻററിലും കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് മുന്നിലുമായിരുന്നു അപകടങ്ങള്‍. സെൻററില്‍ സിഗ്‌നല്‍ തെറ്റിച്ച് അമിത വേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പുതുക്കാട് ഗോപുരത്തിങ്കല്‍ ജെയിംസിെൻറ മകന്‍ ജസ്റ്റിനാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞൂര്‍ റോഡില്‍നിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ദേശീയപാത മുറിച്ചുകടന്ന ബൈക്കില്‍ സിഗ്‌നല്‍ തെറ്റിച്ച് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ ജസ്റ്റിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്റ്റാൻഡിന് മുമ്പില്‍ കെ.യു.ആര്‍.ടി.സി ലോഫ്ലോര്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയില്‍നിന്ന് വന്ന ബസ് അശ്രദ്ധമായി സ്റ്റാൻഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ദേശീയപാതയിലൂടെ ചാലക്കുടി ഭാഗത്തേക്ക് പോകുന്ന കാറിലാണ് ബസിടിച്ചത്. കാറിെൻറ മുന്‍ഭാഗം തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.