ബദൽ രൂപപ്പെടേണ്ടത് ജനകീയ സമരങ്ങളിൽ നിന്ന് -രാജേന്ദ്രപരഞ്ജപെ തൃശൂർ: ആഗോളീകരണ സാമ്പത്തിക നയങ്ങൾക്കും ഹിന്ദുത്വ ഫാഷിസത്തിനുമെതിരെ രാഷ്ട്രീയ ബദൽ രൂപപ്പെടുത്തേണ്ടത് ഇന്ത്യയിലെ പ്രാദേശിക ജനകീയ സമരങ്ങളിൽനിന്നാണെന്ന് ആർ.എം.പി.ഐ കേന്ദ്രകമ്മിറ്റിയംഗം രാജേന്ദ്ര പരഞ്ജപെ. ആർ.എം.പി.ഐ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകളെ വളർത്തുകയും സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന നരേന്ദ്രമോദി സർക്കാറിനെതിരെ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിന് പരമ്പരാഗത ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. ഒരു വാഗ്ദാനവും പാലിക്കാത്ത സർക്കാറാണ് ഒന്നര വർഷമായി ഇന്ത്യ ഭരിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കർഷക ആത്മഹത്യയും വർധിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടു. ഇടതു ട്രേഡ് യൂനിയനുകളോ, മുഖ്യധാര ഇടതുപക്ഷ പാർട്ടികളോ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കുന്നതിൽ താൽപര്യമെടുക്കുന്നില്ല. സാമൂഹ്യപ്രക്ഷോഭങ്ങളെയും രാഷ്ട്രീയ സമരങ്ങളെയും സംയോജിപ്പിക്കുന്ന പുതിയ രാഷ്ട്രീയ നിലപാടിലൂന്നി ആർ.എം.പി.ഐ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ടി.എൽ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. വേണു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്. ഹരിഹരൻ, വി.എം. ഭഗവത്സിങ്, പി.ജെ. മോൺസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.