ജില്ല കായികമേള

തൃശൂർ: മണിപ്പൂരിലെ ഇംഫാലിൽനിന്ന് മുഹമ്മദ് മുസ്തബ കേരളത്തിലേക്ക് കുഞ്ഞുനാളിൽ വണ്ടി കയറാൻ കാരണം വീട്ടിലെ കനത്ത ദാരിദ്ര്യം തന്നെ. കൊടുങ്ങല്ലൂർ എറിയാട് കെ.വി.എച്ച്.എസ് സ്കൂളിലേക്ക് പഠനത്തിനായി ചേർന്നത് മറ്റൊരു നിമിത്തം. യിൽ സബ് ജൂനിയർ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ശേഷം വിജയപീഠത്തിൽ നിൽക്കുമ്പോൾ അവൻ മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും; ഈ നേട്ടം അങ്ങ് ദൂരെ ഇംഫാലിൽ ആഘോഷത്തിരമാലയുണ്ടാക്കുമെന്ന്. നാട്ടിലായിരുെന്നങ്കിൽ ഇങ്ങനൊരു നിമിഷം ഒരിക്കലും ഉണ്ടാകില്ലായിരുന്നെന്ന് മുസ്തബ പറയുന്നു. മൂന്നാംക്ലാസ് മുതൽ എറിയാട് എം.ഐ.ടി സ്കൂളിൽ നിന്നാണ് പരിശീലനം തുടങ്ങുന്നത്. കായികാധ്യാപകനായ ഫൈസലാണ് അവ‍​െൻറ കഴിവ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം കൊടുങ്ങല്ലൂർ ഉപജില്ല കായിക മേളയിൽ കിഡീസ് വിഭാഗം വ്യക്തിഗത ചാമ്പ്യനായിരുന്നു. ലോങ് ജംപ്, ഹർഡിൽസ് ഇനങ്ങളിലും മത്സരിക്കാനുള്ള മുസ്തബയെ സ്വർണനേട്ടത്തിൽ പിതാവ് ഇസ്ലാമുദീനും മാതാവ് മുംതാസും വിളിച്ച് അഭിനന്ദിച്ചു. സഹോദരൻ ഇസ്ത്തബയും ഇതേ സ്കൂളിലെ വിദ്യാർഥിയാണ്. കായികമേളക്ക് ഫണ്ട് കുറവ് തൃശൂർ: കായിക മേളക്ക് ഫണ്ട് വളരെ കുറവാണെന്ന് പരാതി. 10 ലക്ഷം രൂപയെങ്കിലും വേണ്ടിടത്ത് അത്രയും തുക കിട്ടിയില്ലെന്നാണ് അധികൃതർ പറയുന്നത്. ഇത്തവണ സർക്കാർ ഫണ്ട് അനുവദിച്ചത് കുറവാണ്. എൽ.പി, യു.പി, എട്ട് ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് പാടില്ലെന്നാണ് ഉത്തരവ്. അതേസമയം, ഒമ്പത്, പത്ത് ക്ലാസുകളിൽനിന്ന് 20തും പ്ലസ്വൺ, പ്ലസ്ടു ക്ലാസുകളിൽ നിന്ന് 30രൂപയും ക്കായി പിരിക്കാം. എന്നാൽ ഈ പണപ്പിരിവ് കാര്യമായി നടന്നിട്ടില്ല. ജില്ല വിദ്യാഭ്യാസ ഒാഫിസിൽനിന്ന് കുറച്ച് തുക അനുവദിച്ചിട്ടുണ്ട്. മാത്രമല്ല അധ്യാപകരിൽ നിന്നും 300 രൂപയും പിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുമേധാവികൾ തന്നെയാണ് തുക എടുക്കുന്നത്. പ്രോഗ്രാം കമ്മിറ്റി ചുമതല െക.എസ്.ടി.എക്കായതിനാൽ പ്രതിഷേധം പുറത്തേക്ക് എത്തുന്നില്ല. കലാമേള മാന്വൽ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തിരക്കിലാണ്. ഇതു കഴിഞ്ഞിട്ടേ ഫണ്ടി​െൻറ കാര്യത്തിൽ തീരുമാനമാകൂ എന്നാണ് അറിയുന്നത്. പ്രചാരണവും സംഘാടനത്തിലെ ഏകോപനവും ഇല്ലാതിരുന്നതിനാൽ മത്സരാർഥികൾ സമയവും ഇനങ്ങളും അറിയാതെ ഏറെ കഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.