ജില്ല കായികമേളക്ക്​ തുടക്കം

തൃശൂര്‍: മേഘം തണലിട്ട തോപ്പ് സ്റ്റേഡിയത്തിൽ ജില്ലയുടെ കൗമാര കായികേമളക്ക് തുടക്കം. ഇടക്ക് പെയ്ത മഴയൊന്നും ആവേശത്തെ തണുപ്പിച്ചില്ല. രാവിലെ ഒമ്പതുമുതല്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ബോയ്‌സി​െൻറ 5000 മീറ്ററോടെയാണ് മേളക്ക് തുടക്കമായത്. മത്സരത്തില്‍ നാട്ടിക ജി.എഫ്.എച്ച്.എസ്.എസിലെ മുഹമ്മദ് റാഷി ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട എൻ.എച്ച്.എസ്.എസിലെ ടി.വി. ജിനു, എരുമപ്പെട്ടി എച്ച്.എസ്.എസിലെ മുഹമ്മദ് ഷാഫി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ ഇരിങ്ങാലക്കുട നാഷനൽ എച്ച്.എസ്.എസിലെ ഇ.യു.അഭിഷേകും പെൺകുട്ടികളിൽ അമ്മാടം സ​െൻറ് ആൻറണീസ് സ്‌കൂളിലെ പി.എസ്. കൃഷ്ണപ്രിയക്കുമാണ് ഒന്നാംസ്ഥാനം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഷോട്ട്പുട്ട് എറിഞ്ഞ് മേള ഉദ്ഘാടനം ചെയ്തു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. സുമതി അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ലാലി ജെയിംസ്, കൗൺസിലർ ജോർജ് ചാണ്ടി, ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. മോഹനൻ, എ.ഇ.ഒ മാരായ എം.ആർ. ജയശ്രീ, അജിതകുമാരി, എം.പി. ഫ്രാൻസിസ്, മുഹ്‌സിൽ പാടൂർ തുടങ്ങിയവർ സംസാരിച്ചു. മേളക്ക് മുന്നോടിയായി വിദ്യാർഥികളുടെ മാർച്ച് പാസ്റ്റുണ്ടായിരുന്നു. രണ്ടായിരത്തോളം കായികതാരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 14ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാട്ടിക കുതിപ്പുതുടങ്ങി തൃശൂർ: ജില്ല സ്കൂൾ കായികമേള ആദ്യദിനം പിന്നിട്ടപ്പോൾ വലപ്പാട് ഉപജില്ല ഏെറ മുന്നിൽ. 40 ഇനങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒമ്പത് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 64 പോയൻറുമായാണ് വലപ്പാട് ഉപജില്ല തേരോട്ടം തുടങ്ങിയത്. ജൂനിയറിൽ 26ഉം സീനിയറിൽ 21ഉം സബ്ജൂനിയറിൽ 17ഉം പോയൻറുകൾ നേടി. നാല് സ്വർണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 55 പോയൻറുമായി ചാലക്കുടി ഉപജില്ല രണ്ടാമതുണ്ട്. 44 പോയൻറുമായി മാളയാണ് മൂന്നാം സ്ഥാനത്ത്. 40 പോയൻറുമായി ഇരിങ്ങാലക്കുട തൊട്ടുപിന്നാലെയുണ്ട്. 12 ഉപജില്ലകൾ മാറ്റുരക്കുന്ന കായികമേളയിൽ കൊടുങ്ങല്ലൂര്‍ (-33), ചേര്‍പ്പ്- (31), ചാവക്കാട് (-26), കുന്നംകുളം -(23), തൃശൂര്‍ ഈസ്റ്റ് -(17) എന്നിങ്ങനെയാണ് പോയൻറ് നില. തൃശൂർവെസ്റ്റ് ഏഴും, വടക്കാഞ്ചേരി അഞ്ചും മുല്ലശ്ശേരി ഒന്നും പോയൻറുകളിലായി അവസാനലാപുകളിലുണ്ട്. രണ്ടുദിവസങ്ങളിലായി 55 ഇനങ്ങളിൽ കൂടി മത്സരം നടക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.