'അർബുദ പെൻഷൻ: ഉദാര സമീപനം വേണം'

' ചാലക്കുടി: അർബുദ പെന്‍ഷന്‍കാരോട് ഉദാരസമീപനം വേണമെന്ന് കേരള റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോസിയേഷ​െൻറ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പലര്‍ക്കും സമയത്തിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പെന്‍ഷന്‍ നഷ്്ടപ്പെടുന്ന അവസ്ഥയാണ്. ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റി​െൻറ കാലാവധി അഞ്ച് വര്‍ഷം വരെയെങ്കിലുമാക്കണമെന്ന് കെ.ആര്‍.ഡി.എസ്.എ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡൻറ് ബിന്ദു രാജന്‍, താലൂക്ക് പ്രസിഡൻറ് കെ.ജി. പ്രദീപ്, കെ.പി. രാജേഷ്, വി.എച്ച്. ബാലമുരളി, എം.ജെ. ആേൻറാ, കെ.സി. തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.