തൃപ്രയാർ: പെരിങ്ങോട്ടുകര എൻ.എസ്.എസ് കരയോഗം വാർഷിക ആഘോഷം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ ശാന്തി പാലസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, സ്കോളർഷിപ് വിതരണം, പഠന സഹായ വിതരണം, ലോഗോ പ്രകാശനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും. കബഡി ടൂർണമെൻറ് തൃപ്രയാർ: വാടാനപ്പള്ളി യൂനസ് അനുസ്മരണ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള 15-ാമത് സംസ്ഥാന കബഡി ടൂർണമെൻറ് ശനിയാഴ്ച തൃപ്രയാർ ഇൻഡോർ സ്്റ്റേഡിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ പുരുഷ-വനിത ടീമുകൾ പങ്കെടുക്കും. നാഷനൽ ടീമിലേയും യൂനിവേഴ്സിറ്റി ടീമിലേയും പ്രോ കബഡി താരങ്ങൾ പങ്കെടുക്കുന്ന മത്സരം കാണാൻ പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം. നൗഷാദ്, ആർ.എ. സാദിക്, കെ.എം. മെഹനാസ്, വി.എ. ബഷീർ, പി.എ. ഷിഹാബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.