കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ​: അഭിഭാഷകന്​ മുൻകൂർ ജാമ്യം

കൊച്ചി: തൃശൂരിൽ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അയ്യന്തോൾ സ്വദേശിയായ അഭിഭാഷകൻ വി.ആർ. ജ്യോതിഷിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആവശ്യപ്പെടുേമ്പാൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് അനിവാര്യമാണെങ്കിൽ 25,000 രൂപ ബോണ്ടി​െൻറ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചു. നേരേത്ത ഹരജി പരിഗണിക്കെവ ഒാക്ടോബർ 12 വരെ ഹരജിക്കാര​െൻറ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. തൃശൂരിലെ ഒരു മാളില്‍ കാര്‍ ഹോണ്‍ മുഴക്കിയതി​െൻറ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എന്‍ജിനീയറെ മര്‍ദിക്കാന്‍ ജ്യോതിഷ് ക്വട്ടേഷന്‍ നല്‍കിയെന്നും ഇതനുസരിച്ച് തൃശൂര്‍ സ്വദേശികളായ സാബു, അജീഷ് എന്നിവര്‍ ഇരുമ്പുവടികൊണ്ട് എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ചെന്നുമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.