സാന്ത്വന പരിചരണം: ഫ്ലാഷ്​ മോബ്​ നടത്തി

തൃശൂർ: 'സാന്ത്വന പരിചരണം അയൽക്കണ്ണികളിലൂടെ' എന്ന ആശയം പ്രചരിപ്പിക്കാൻ തൃശൂർ കോർപറേഷൻ ഒാഫിസിനു മുന്നിൽ കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. സാന്ത്വന പരിചരണത്തെക്കുറിച്ച് സാധാരണക്കാർക്കിടയിൽ അവബോധമുണ്ടാക്കാൻ തൃശൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ വിദ്യാർഥി വിഭാഗമാണ് ഫ്ലാഷ് മോബ് ഒരുക്കിയത്. ജിഷ്ണു നാരായണൻ, വന്ദന, േജാസഫ്, കാവ്യ, ശ്രീജിത്ത്, ശരത്ത് തുടങ്ങി നാൽപതോളം കുട്ടികൾ പെങ്കടുത്തു. തുടർന്ന് ലഘുേലഖ വിതരണം ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലിന് ജവഹർ ബാലഭവനിൽ നഗരത്തിലെ കോളജ് വിദ്യാർഥികൾ നൃത്തവും സംഗീതവും അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.