കയ്​പമംഗലത്തെ 'മിടുക്കരുടെ' ഡയറക്ടറി തയാറാക്കുന്നു

കയ്പമംഗലത്തെ 'മിടുക്കരുടെ' ഡയറക്ടറി തയാറാക്കുന്നു കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരുടെ ഡയറക്ടറി തയാറാക്കുന്നു. കലാ കായിക-സാംസ്കാരിക,സാഹിത്യ, കാർഷിക, സാമൂഹിക രംഗങ്ങളിൽ നിന്നുൾപ്പെടെ കഴിവ് തെളിയിച്ച തദ്ദേശീയർ ഉൾപ്പെടുന്നതായിരിക്കും ഡയറക്ടറി. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളായിരിക്കും ഇതിനായി വിവര ശേഖരണം നടത്തുക. ഇ.ടി. ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര മാസ്റ്റർ പ്ലാനി​െൻറ ഭാഗമാണ് ഡയറക്ടറി. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ പ്രവർത്തനം ആരംഭിച്ചു. ഒാരോ മേഖലയിലും മികവ് തെളിയിച്ചവരും, അധ്യാപകരും, പി.ടി.എ അംഗങ്ങളുമെല്ലാം ഉൾപ്പെടുന്നതാണ് ഗ്രൂപ്പുകൾ. കലാകായിക രംഗത്ത് നടപ്പാക്കേണ്ട പ്രവർത്തന പരപാടികൾ ആവിഷ്ക്കരിക്കുന്നത് 'കലാമുറ്റം' ഗ്രൂപ്പാണ്. ഇൗ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഡയറക്ടറി പുറത്തിറക്കുന്നത്. നവംബറിൽ രണ്ട് ദിവസങ്ങളിലായി നാടക ശിൽപശാലയും, ഹ്രസ്വചലച്ചിത്ര പ്രദർശനവും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തുടർന്ന് കലാകായിക രംഗത്തെ പരിപോഷിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്ക്കരിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് 'കലാമുറ്റം' ക്ലബ്ബുകൾ രൂപവത്കരിക്കും. പി.കെ. വാസു അധ്യക്ഷത വഹിച്ചു. ബി.പി.ഒ ടി.എസ്. സജീവൻ, സുനിൽ പി.മതിലകം, വി. മനോജ്, ഷെമീർ പതിയാശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.