ഗ്രോബാഗിലും നെൽകൃഷി

പാവറട്ടി: വയലും കരയും പിന്നിട്ട് നെൽകൃഷി ഗ്രോബാഗിലും. പാവറട്ടി പഞ്ചായത്തിലെ സമ്മിശ്ര കർഷകൻ വൈശ്യംവീട്ടിൽ ഏറത്ത് ഷബീറാണ് ഗ്രോബാഗിൽ നെൽകൃഷി ചെയ്ത് വിജയഗാഥ രചിച്ചത്. ഇത്തവണ കരനെൽകൃഷിക്കൊപ്പം അന്നപൂർണ ഇനം വിത്താണ് ഗ്രോബാഗിൽ വിതച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 50 ഗ്രോബാഗിലായി നട്ടത് ഇപ്പോൾ കതിരിട്ടു. കരനെല്ലിനും ഗ്രോബാഗിലെ നെല്ലിനും ഒരേ വളർച്ചയും വിളവും ലഭിച്ചതായി ഷബീർ പറയുന്നു. ചോളം, വെണ്ട, പയർ, തക്കാളി, മുളക് തുടങ്ങിയവയും ഷബീർ ഗ്രോബാഗിൽ വിളയിച്ചിട്ടുണ്ട്. പൂർണമായി ജൈവ രീതിയിലാണ് കൃഷി. അർബുദ ചികിത്സക്ക് ഉപയോഗിക്കുന്ന ഡ്രാഗൺ ഫ്രൂട്ട്, ചൈനീസ് ഒാറഞ്ച്, സ്റ്റാർ ആപ്പിൾ, മലേഷ്യൻ കപ്പ, മധുരക്കിഴങ്ങ്, മുന്തിരി തുടങ്ങി ഒട്ടുമിക്ക പഴങ്ങളും ജാതി, വിവിധതരം വഴുതനകൾ എന്നിവയും ഷബീറി​െൻറ 75 സ​െൻറിൽ സുലഭമാണ്. പാവറട്ടി കൃഷിഭവ​െൻറ പൂർണ സഹകരണത്തോടെയാണ് കൃഷി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.