കുന്നംകുളം: ജീവനക്കാരുടെ കുറവ് നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തനം താളംതെറ്റിക്കുന്നു. നിലവിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും പകരക്കാർ ചുമതലയേൽക്കാത്തതുമാണ് കാരണം. നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ, രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലം മാറിപ്പോയിട്ട് ഒരാഴ്ചയായെങ്കിലും പുതിയ ഉദ്യോഗസ്ഥർ എത്തിയിട്ടില്ല. മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് ആരോഗ്യ വിഭാഗം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. താൽക്കാലിക ചുമതല മാത്രമാണ് ഇവർക്കുള്ളതെങ്കിലും ഒൗദ്യോഗികമായി ഫയലുകളിൽ ഒപ്പിടാൻ ഇവർക്ക് കഴിയില്ല. ഇതിനാൽ ഫയലുകൾ കെട്ടിക്കിടക്കുകയാണ്. എന്നും പ്രതിഷേധവും പ്രശ്നവും ഉയരുന്ന ശുചീകരണ മേഖല ഇതോടെ താളം തെറ്റിയ അവസ്ഥയിലാണ്. നിലവിലെ താൽക്കാലിക ശുചീകരണ തൊഴിലാളികൾ കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന ആക്ഷേപം ഭരണ-പ്രതിപക്ഷ അംഗങ്ങൾ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉയർത്തിയിരുന്നു. കൃത്യമായി ജോലി ചെയ്യാത്ത ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാനും കൗൺസിൽ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.