കുന്നംകുളം: വ്യാപാരിയെ ആക്രമിച്ച് കാറിൽനിന്ന് 6.5 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം ഉൗർജിതം. വ്യാപാരിയുമായി അടുത്ത ബന്ധമുള്ളവരെയും തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് പൊലീസിെൻറ നീക്കം. വലിയങ്ങാടി മണകുളം റോഡിൽ പുലിക്കോട്ടിൽ ഗാരി വർഗീസിെൻറ പണമാണ് കഴിഞ്ഞ ദിവസം രാത്രി നഷ്ടപ്പെട്ടത്. ഗാരി വർഗീസ് പ്ലാസ്റ്റിക് കമ്പനിയിൽനിന്ന് വീട്ടിലേക്ക് പോകുന്നത് പതിവായി കാണുന്നവരാണ് കവർച്ചക്ക് പിന്നിലെന്ന് സൂചനയുണ്ട്. എല്ലാ ദിവസവും ഇൗ സമയത്താണ് ഇയാൾ പോകാറുള്ളത്. കൂടാതെ ഇതേ കുരിശുപള്ളിയിൽ ദിവസവും പ്രാർഥന നടത്തി വഴിപാട് ഇടുക പതിവായിരുന്നു. ഇതെല്ലാം കൃത്യമായി അറിയുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം. രണ്ടിൽ കൂടുതൽ പേർ കവർച്ച സംഘത്തിൽ ഉണ്ടാകാനും സാധ്യതയുണ്ട്. അക്രമികൾ ചെറുവത്താനി ഭാഗത്തേക്ക് പോയെന്നാണ് ഗാരി പൊലീസിന് മൊഴി നൽകിയത്. ഒന്നരവർഷം മുമ്പ് കുന്നംകുളത്ത് വടക്കാഞ്ചേരി റോഡിൽ വ്യാപാരിയെ ഇടിച്ചുവീഴ്ത്തി 3.5 ലക്ഷം കവർന്നിരുന്നു. ഇരുമ്പ് കച്ചവടക്കാരനായ താരുക്കുട്ടിയെയാണ് അന്ന് ആക്രമിച്ചത്. ഇൗ കേസിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.