-ജനറൽ- എറിക് ഹോബ്സ്ബോം ജന്മശതാബ്ദി പ്രഭാഷണ പരമ്പര സമാപനം കോഴിക്കോട്ട് തൃശൂർ: വിഖ്യാത മാർക്സിസ്റ്റ് ചരിത്രകാരൻ എറിക് ഹോബ്സ്ബോമിെൻറ ജന്മശതാബ്ദിയും ഇന്ത്യയിൽ പുരോഗമന സാഹിത്യ പ്രസ്ഥാനം ഉദയം കൊണ്ടതിെൻറ 80ാം വാർഷികവും ആചരിക്കാൻ കേരള സാഹിത്യ അക്കാദമി വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ സമാപനം 14ന് കോഴിക്കോട്ട് നടത്തും. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പ്രഫ. ജ്യോതിർമയ ശർമ 'വിയോജിപ്പിെൻറ പുതിയ ഭാഷക്കായുള്ള അന്വേഷണം' എന്ന പ്രഭാഷണം നിർവഹിക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതസ് അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം കെ.ഇ.എൻ ആമുഖ പ്രഭാഷണം നടത്തും. വിൽസൺ സാമുവൽ, ഡോ. ഹേമന്ത്കുമാർ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.