2014ലെ ചോദ്യപേപ്പർ നമ്പർ പോലും മാറ്റാതെ വീണ്ടും

തൃശൂർ: കേരള ആരോഗ്യ സർവകലാശാല വ്യാഴാഴ്ച നടത്തിയ മൂന്നാം വർഷ ബി.എസ്സി നഴ്സിങി​െൻറ ചൈൽഡ് ഹെൽത്ത്‌ നഴ്സിങ് എന്ന വിഷയത്തിലെ പരീക്ഷയുടെ ചോദ്യപേപ്പർ പഴയതാണെന്ന് പരാതി. 2014 ഒക്ടോബറിൽ സർവകലാശാല നടത്തിയ ചൈൽഡ് ഹെൽത്ത്‌ നഴ്സിങ് പരീക്ഷയുടെ ചോദ്യ പേപ്പർ നമ്പർ പോലും മാറ്റാതെയാണ് വ്യാഴാഴ്ച നടന്ന പരീക്ഷക്ക് ഉപയോഗിച്ചെതന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ആരോഗ്യ സർവകലാശാല ഉദ്യോഗസ്ഥർ , ചോദ്യ കർത്താവ്‌ എന്നിവരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആരോപണം. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി നൽകുമെന്ന് യുനൈറ്റഡ് നഴ്സിങ് ഫാക്കൽറ്റി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.