ചാവക്കാട്: പകര്‍ച്ചവ്യാധി തടയാൻ നഗരസഭ കാര്യക്ഷമമായ നടപടി എടുക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി. പുന്നയിൽ െഡങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചതിനു ശേഷവും മേഖലയിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കഴിഞ്ഞില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത മുഹമ്മദ് ആരോപിച്ചു. വീട്ടമ്മ മരിച്ച വീടിന് സമീപത്തെ മലിനമായ തോട് വൃത്തിയാക്കുന്നതിന് പകരം ബ്ലീച്ചിങ് പൊടി വിതറുക മാത്രമാണ് ആരോഗ്യവിഭാഗം ചെയ്തത്. വീട്ടമ്മ മരിച്ച തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും മരണം ഡെങ്കിപ്പനി മൂലമല്ല എന്ന് സഥാപിക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും ഷാജിത പറഞ്ഞു. പുന്നയില്‍ തന്നെ ആറാം വാര്‍ഡില്‍ 25 വയസ്സുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഹിമ മനോജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഊർജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിവിധ ജങ്ഷനുകളില്‍ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൊക്കവിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭയുടെ അനുമതി ആവശ്യപ്പെട്ടിട്ടുള്ള എം.എല്‍.എയുടെ കത്ത് കൗണ്‍സില്‍ പരിഗണിച്ചു. മുനിസിപ്പല്‍ ഓഫിസ് ജങ്ഷന്‍, കുഞ്ചേരി ജങ്ഷന്‍, പുത്തന്‍കടപ്പുറം ജങ്ഷന്‍, പൊന്നറ ജങ്ഷന്‍, വടക്കേ ബൈപാസ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പൊക്കവിളക്ക് സ്ഥാപിക്കുക. തണ്ണീർതട സംരക്ഷണ നിയമത്തിെൻറ പരിധിയില്‍ വരുന്ന നഞ്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കെട്ടിടനിർമാണ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കാനായി ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ കൃഷി ഫീല്‍ഡ് ഓഫിസര്‍, വില്ലേജ് ഓഫിസര്‍, മൂന്ന് കര്‍ഷക പ്രതിനിധികള്‍ എന്നിവരാണ് ഉള്‍പ്പെടുക. പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, എ.എച്ച്. അക്ബര്‍, എ.എ. മഹേന്ദ്രന്‍, പി.എം. നാസര്‍, കെ.എസ്. ബാബുരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.