എൽ.ഡി.എഫ് സർവിസ് സംഘടന പാനലിന്​ അട്ടിമറി വിജയം

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് എംപ്ലോയീസ് സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർവിസ് സംഘടന പാനൽ അട്ടിമറി വിജയം നേടി. പതിനഞ്ചു വർഷക്കാലമായി യു.ഡി.എഫ് സർവിസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ ഭരണം നടത്തിയിരുന്ന സംഘമാണ് എൻ.ജി.ഒ യൂനിയൻ -ജോയൻറ് കൗൺസിൽ സഖ്യം ഭരണ സമിതി ഫുൾ പാനൽ പിടിച്ചെടുത്തത്. പോസ്റ്റ്മാൻമാരെ ആദരിച്ചു മുളങ്കുന്നത്തുകാവ്: മണിയോർഡറായി വന്ന പെൻഷൻ തുക കൈമാറിയപ്പോൾ രോഗശയ്യയിൽ കിടക്കുന്ന അമ്മൂമ്മ കെട്ടിപ്പിടിച്ചു ഉമ്മ നൽകിയ അനുഭവം വിവരിച്ചപ്പോൾ പോസ്റ്റ്മാൻ വി.എം. ഉണ്ണികൃഷ്ണൻ വിതുമ്പി. തപാൽ ദിനത്തോടനുബന്ധിച്ച് അവണൂർ പ്രതിഭ സംഘടിപ്പിച്ച പോസ്റ്റുമാൻമാരെ ആദരിക്കുന്ന ചടങ്ങാണ് വികാര നിർഭരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. അവണൂർ പരിധിയിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച കെ.എ. ഡേവിസ് വി.സി. കുട്ടപ്പൻ, ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന വി.എം. ഉണ്ണികൃഷ്ണൻ എന്നിവരെ എ. രാഗേഷ്, എ. സുരേഷ് കുമാർ, പി.എൻ. ധനീഷ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. തൃശൂർ നോർത്ത് സബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ എ.എസ്. അനിഷ് മുഖ്യാതിഥിയായിരുന്നു. വി.എൻ. അനന്തൻ അധ്യക്ഷത വഹിച്ചു. പ്രസാദ് അക്കരപുറം, എൻ.കെ. രാധാകൃഷ്ണൻ, വി.എ. ഗോവിന്ദൻകുട്ടി, സി.ടി. ജോർജ്, പി.സി. ശങ്കരൻ, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജയൻ അവണൂർ സ്വാഗതവും പി.ജി. സിനീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.