മോട്ടോർ ഷോക്ക് തുടക്കം

തൃശൂർ: വാഹനങ്ങളിലെ രാജാക്കന്മാരെ വാഹന പ്രേമികൾക്കു മുന്നിൽ അവതരിപ്പിച്ച് ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ മോട്ടോർ ഷോ തൃശൂർ തേക്കിൻകാട് മൈതാനിയിൽ തുടങ്ങി. വണ്ടികളുടെ എൻജിൻ ഉൾെപ്പടെ എല്ലാ ഭാഗങ്ങളും പ്രദർശിപ്പിക്കുന്ന എൻജിൻ മോർച്ചറിയാണ് എക്സോപോയിലെ കൗതുകകരവും വിജ്ഞാനപ്രദവുമായ ഭാഗം. കോളജ് വജ്ര ജൂബിലിയുടെ ഭാഗമായി മൈക്കാനിക്കൽ എൻജിനീയറിങ് വിഭാഗമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കാറി​െൻറ എല്ലാ ഭാഗങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. വിേൻറജ് കാറുകൾ, ബൈക്കുകൾ, സൂപ്പർ കാറുകൾ, ബൈക്കുകൾ, മോഡിഫൈഡ് കാറുകൾ, ബൈക്കുകൾ, ഓഫ് റോഡ് വാഹനങ്ങൾ, എഫ് -3 റേസിങ് കാറുകൾ, സലൂൺ കാർ, ഇറക്കുമതി ചെയ്ത ബൈക്കുകൾ എന്നിവ പ്രദർശനത്തിലുണ്ട്. മോട്ടോർ ഷോയെ റേസർ മീര എറാദ അഭിനന്ദിച്ചു. 15 വരെയാണ് തേക്കിൻകാട് മൈതാനിയിൽ പ്രദർശനം. ജോജോ മാത്യൂ മോട്ടോർ ഷോയുടെ ഉദ്ഘാടനം ചെയ്തു. ഡോ. ബി ജയാന്ദൻ അധ്യക്ഷത വഹിച്ചു. ഡോ. സി.പി സുനിൽകുമാർ, ഡോ. എ. രമേഷ്, വെങ്കിട്ടരാമൻ പി. അയ്യർ, പ്രദീപ് ശിവശങ്കരൻ, വി.ആർ ഹരികൃഷ്ണൻ, വി.കെ അരുണൻ, ഡോ. വി. പി മോഹൻദാസ്, എ.വി പ്രദീപ്കുമാർ, ജെ.ജിത്തു, ജിജോ ജോർജ്, ഡോ. കെ.കെ രാമചന്ദ്രൻ, നബീൽ നഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.