തൃശൂര്‍: നഗരത്തിലെ ഹോട്ടലില്‍നിന്നും കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപമുള്ള എമറാള്‍ഡ് ഹോട്ടലിലെ റിസ്പഷനില്‍ ഉപേക്ഷിച്ച നിലയില്‍ 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ഹോട്ടലിലിലെ സി.സി.ടി.വി കാമറയില്‍ നിന്ന് ഇത് കൊണ്ടുവന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. നാഷനൽ എമിഗ്രേഷൻ ബ്യൂറോയുടെ സഹായത്തോടെയാണ് പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഒരു മലയാളിയോടൊപ്പം രണ്ട് നൈജീരിയൻ സ്വദേശികൾ ഹോട്ടലിന് മുന്നിൽ വന്നിറങ്ങുന്നതും ഹോട്ടലിലെത്തി മുറി ആവശ്യപ്പെടുന്നതും പിന്നീട് ഓരോരുത്തരായി മടങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ, ഹോട്ടലിൽനിന്നും കണ്ടെടുത്ത കള്ളനോട്ടിന് ഗുണനിലവാരം ഇല്ലാത്തതിനാൽ കൈമാറാൻ പ്രയാസമാണെന്ന തിരിച്ചറിവിൽ ഉപേക്ഷിച്ചതാവാനാണ് സാധ്യത. കള്ളനോട്ടിനൊപ്പം നോട്ടിരട്ടിപ്പും അന്വേഷിക്കുന്നുണ്ട്. നോട്ടിരട്ടിപ്പ് കേസിൽ നേരത്തെ പൊലീസിെൻറ നിരീക്ഷണത്തിലുള്ള അഞ്ച് സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.