തൃശൂർ: സംസ്ഥാന ഭവനനിർമാണ ബോർഡ് ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിർമിച്ച വനിത ഹോസ്റ്റലിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥരായ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭിക്കും. ഫോൺ: 94473 33061, 89430 80590. വിനോദയാത്രക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിന് പിഴ തൃശൂർ: വിനോദയാത്രക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന പരാതിയിൽ അര ലക്ഷം രൂപ നഷ്്ടപരിഹാരം നൽകാൻ വിധി. മുളങ്കുന്നത്തുകാവ് സ്വദേശി രാജൻ മാത്യുവും ബന്ധുക്കളും ചേർന്ന് ഫയൽ ചെയ്ത ഹരജിയിൽ റിയ ട്രാവത്സ് ആൻഡ് ടൂർസ് എം.ഡിക്കെതിരെയാണ് വിധി. ഗോവ ടൂർ പാക്കേജിൽ പറഞ്ഞ സ്ഥലങ്ങൾ കാണിച്ചില്ലെന്നും മോശം താമസസൗകര്യം ഒരുക്കിയെന്നുമാണ് പരാതി. ഉപഭോക്തൃ ഫോറം പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.