തൃശൂർ: മതിയായ രേഖകളില്ലാത്തതിനാൽ വിയ്യൂർ ജയിലിൽ കഴിയുന്നവരുടെ മോചനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് നയതന്ത്രസംഘം വിയ്യൂർ ജയിലിലെത്തി വിശദാംശം ശേഖരിച്ചു. വെള്ളിയാഴ്ച 'മാധ്യമം' പുറത്തുവിട്ട വാർത്തയെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്. രണ്ടുപേരാണ് ശനിയാഴ്ച ജയിലിലെത്തി 41 ബംഗ്ലാദേശികളുടെ വിശദാംശം ശേഖരിച്ചത്. ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്ന മുഹമ്മദ് ദോലു സിക്സറിന് രേഖകൾ ഹാജരാക്കിയാൽ പുറത്തിറങ്ങാം. എന്നാൽ, മറ്റ് 40 പേരുടെ മോചനത്തിന് കോടതി നടപടി പൂർത്തിയാവേണ്ടതുണ്ട്. ഇവരുടെ കേസ് ഒഴിവാക്കാൻ കോടതിയിലും മോചനത്തിന് സർക്കാറുകളുടെയും നടപടിക്രമങ്ങളുണ്ട്. നടപടിക്രമം വേഗത്തിൽ പൂർത്തിയാക്കാമെന്ന് നയതന്ത്ര പ്രതിനിധികൾ അറിയിച്ചതായി ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ പറഞ്ഞു. ഏജൻറുമാർ മുേഖന കേരളത്തിലേക്ക് തൊഴിൽതേടി എത്തിയവരാണ് ഇവരെല്ലാം. ഫോറിനേഴ്സ് ആക്ട് ചുമത്തി ശിക്ഷിച്ചതിനെ തുടർന്നാണ് ജയിലിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.