അഭിഭാഷക​െൻറ ക്വട്ടേഷൻ: നിയമവൃത്തങ്ങളും പൊലീസും ഞെട്ടലിൽ

തൃശൂർ: ചാലക്കുടി പരിയാരത്തെ രാജീവ് വധക്കേസിൽ ക്വട്ടേഷൻ നൽകിയത് ഹൈകോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകനാണെന്ന ആരോപണത്തിൽ ഞെട്ടി പൊലീസും നിയമവൃത്തങ്ങളും. ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാണ് റൂറൽ എസ്.പി യതീഷ് ചന്ദ്ര പറയുന്നതെങ്കിലും ഗൂഢാലോചന അന്വേഷിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തൃശൂർ നഗരത്തിൽ ഷോപ്പിങ് മാളിന് മുന്നിൽ വാഹനം മാറ്റിയിടുന്നതിന് ഹോണടിച്ചത് സംബന്ധിച്ച തർക്കത്തിൽ യുവ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ തൃശൂർ ബാറിലെ ഒരു അഭിഭാഷകൻ ക്വേട്ടഷൻ നൽകിയ സംഭവം നടന്നത് അടുത്തിടെയാണ്. അതി​െൻറ തൊട്ടുപിന്നാലെയാണ് പൊതുരംഗത്ത് പ്രശസ്തനായ എറണാകുളത്തെ പ്രമുഖ അഭിഭാഷക​െൻറ പേര് ചാലക്കുടി സംഭവത്തിൽ പറഞ്ഞുകേൾക്കുന്നത്. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും വമ്പൻ വ്യവസായികൾക്കും വേണ്ടി ജില്ല കോടതിയിലും ഹൈകോടതിയിലും ഹാജരാകുന്നവരാണ് ഇരുകേസുകളിലെയും ആരോപണ വിധേയർ. ശക്തൻ നഗറിന് സമീപത്തെ മാളിന് മുന്നിലുണ്ടായ സംഭവത്തിൽ കൈ തല്ലിയൊടിക്കാൻ നിയോഗിക്കപ്പെട്ട പ്രതികൾ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളായിരുന്നു. ഇവരും അഭിഭാഷക​െൻറ സുഹൃത്തും തമ്മിലെ ഫോൺ കോളുകളുടെ പരിശോധനയിലാണ് അഭിഭാഷക​െൻറ പങ്ക് വ്യക്തമായത്. എന്നാൽ, ചാലക്കുടിയിൽ ഇടനിലക്കാർ മുഖേനയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഭിഭാഷക​െൻറ പങ്കിനെക്കുറിച്ച് വ്യക്തത ഇല്ലെങ്കിലും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇടത് സഹയാത്രികൻ എന്നതിനൊപ്പം, സർക്കാറിന് പോലും നിയമോപദേശം നൽകുന്ന പ്രമുഖരുടെ നിരയിലുള്ളയാളാണ് ചാലക്കുടിയിലെ കൊലപാതക ആരോപണത്തിലുള്ളത്. ഇതിൽ വ്യക്തത വരുത്താൻ പ്രതികളുടെയും രാജീവി​െൻറയും ആരോപണ വിധേയനായ അഭിഭാഷക​െൻറയും ഫോൺ രേഖകൾ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.