സിനിമ+കുച്ചിപ്പുടി= ജനീഷ്

ചാലക്കുടി: സിനിമകളിൽ നക്ഷത്ര തിളക്കം ചൊരിയുന്ന ജനീഷ് കലോത്സവത്തിൽ കുച്ചിപ്പുടിയിലും താരം. ചെന്ത്രാപ്പിന്നി എച്ച്.എസിലെ കെ.ജെ. ജനീഷ് ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിലാണ് ഒന്നാമതെത്തിയത്. മമ്മൂട്ടിയോെടാപ്പം ദ ഗ്രേറ്റ് ഫാദർ, കുഞ്ചാക്കോ ബോബ‍​െൻറ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്്ലോ ഉൾെപ്പടെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മൂന്നര വയസ്സു മുതലാണ് സംഗീതത്തിലും നൃത്തത്തിലും ജനീഷ് പരിശീലനം തുടങ്ങിയത്. നൃത്താധ്യാപകരായ ഗിരീഷി​െൻറയും സൂരജ​െൻറയും ശിക്ഷണത്തിലാണ് വേദിയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.