കുടിവെള്ള പദ്ധതി തുടങ്ങി

ആമ്പല്ലൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പുതുക്കാട് പഞ്ചായത്തിലെ കണ്ണമ്പത്തൂരില്‍ നിർമിച്ച കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍ സ്വിച്ച് ഓണ്‍ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. ലതിക, ഷാജു കാളിയേങ്കര, അലക്‌സ് ചുക്കിരി, അംബിക സഹദേവന്‍, പഞ്ചായത്ത് അംഗങ്ങളായ സതി സുധീര്‍, രാജു തളിയപറമ്പില്‍, സിജു പയ്യപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ആറു ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. നേത്ര പരിശോധന ക്യാമ്പ് ആമ്പല്ലൂര്‍: -ചിറ്റിശ്ശേരി ലയണ്‍സ് ക്ലബി​െൻറ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. സോണ്‍ ചെയര്‍മാന്‍ പി.ജെ. ജെയ്‌സന്‍, ദിലീപ്കുമാര്‍, പി.എല്‍. പോള്‍, കെ.വി. പുഷ്പാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി പാലക്കുന്നില്‍ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി. ജില്ല പഞ്ചായത്തംഗം ഇ.എ. ഓമന ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജന. സെക്രട്ടറി കല്ലൂര്‍ ബാബു, സനല്‍ മഞ്ഞളി, അലക്‌സ് ചുക്കിരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.