കർഷകർ വ്യവസായ സംരംഭകരാകണം -മന്ത്രി സുനിൽകുമാർ വാടാനപ്പള്ളി: കർഷകർ സ്വയം വ്യവസായ സംരംഭകരാകാത്ത പക്ഷം ഈ മേഖല കുത്തകകൾ കൈയടക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഏങ്ങണ്ടിയൂർ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖല മെച്ചപ്പെടുത്താൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.വി. അബ്ദുൽഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.വി. അശോകൻ, ബീന ശശാങ്കൻ, പി.എൻ. ജ്യോതിലാൽ, എം.എ. ഹാരിസ് ബാബു, ഇന്ദിര സുധീർ, ഓമന ബാലൻ, സുമയ്യ സിദ്ദീഖ്, ദാസൻ, ഇർഷാദ് ചേറ്റുവ, കൃഷി െഡപ്യൂട്ടി ഡയറക്ടർ കെ.എ. സബിത, കൃഷി ഓഫിസർ അനൂപ് വിജയൻ എന്നിവർ സംസാരിച്ചു. കർഷകർക്ക് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ പരിപാടി ബഹിഷ്കരിച്ചു. കർഷകരെ പരിഗണിക്കാതെ സി.പി.എം നേതാക്കളെയാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.